നടൻ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു, താരം ചെന്നൈയിലെ വീട്ടിൽ നിരീക്ഷണത്തിൽ
ചെന്നൈ: തമിഴ് സൂപ്പര്‍താരം വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് താരം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ചെന്നൈയിലെ വീട്ടിലാണ് വിക്രം ക്വാറന്റൈനില്‍ കഴിയുന്നത് എന്നാണ് വിവരം. ഡോക്ടറുടെ ഉപദേശപ്രകാരമാണ് അദ്ദേഹം വീട്ടില്‍ തന്നെ വിശ്രമിക്കുന്നത്. അതേസമയം വിക്രമിന്റെ മകനും യുവനടനുമായ ധ്രുവിനോ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലുമോ രോഗബാധയുണ്ടോ എന്നുളള വിവരം വ്യക്തമല്ല.
വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ മാനേജര്‍ സുബ്രഹ്മണ്യന് ട്വിറ്ററില്‍ സ്ഥിരീകരിച്ചു. ഒരു ആരാധകന്റെ ചോദ്യത്തിനുളള മറുപടിയായിട്ടാണ് വിക്രം കൊവിഡ് പോസിറ്റീവ് ആയ വിവരം സുബ്രഹ്മണ്യന് വ്യക്തമാക്കിയത്. വിക്രമിന് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉളളൂ എന്ന് സുബ്രഹ്മണ്യന് പറയുന്നു. അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആരാധകര്‍ അടക്കമുളള എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും സുബ്രഹ്മണ്യന് പറഞ്ഞു.

പുതിയ സിനിമകളുമായി വിക്രം ഏറെ തിരക്കിലായിരിക്കെയാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. തമിഴിലെ പ്രശസ്ത സംവിധായകനായ പാ രഞ്ജിത്തുമായി ചേര്‍ന്നുളള വിക്രത്തിന്റെ പുതിയ ചിത്രം ഈ മാസം ആദ്യമാണ് പ്രഖ്യാപിച്ചത്. ചിയാന്‍ 61 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മകന് ധ്രുവിനൊപ്പം അഭിനയിച്ച മഹാന് ആണ് വിക്രത്തിന്റേതായി അടുത്തതായി പുറത്ത് വരാനുളള ചിത്രം. കാര്‍ത്തിക് സുബ്ബരാജ് ആണ് സംവിധായകന്. അച്ഛനും മകനും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് മഹാന്.
കടാരം കൊണ്ടേന്‍ ആണ് വിക്രമിന്റെ ഒടുവില്‍ റിലീസായ ചിത്രം. എന്നാല്‍ ഇത് ബോക്സോഫീസില്‍ വലിയ വിജയം ആയിരുന്നില്ല. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയം സെല്വന് ആണ് വിക്രമിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രം. ഉലകനായകന് കമല്ഹാസന് അടക്കം നിരവധി താരങ്ങളാണ് ഇതിനകം കൊവിഡിന്റെ പിടിയിലകപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ നിന്നും തിരിച്ച് എത്തിയതിന് പിന്നാലെയാണ് കമല്ഹാസന് കൊവിഡ് സ്ഥിരീകരിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications