Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കില്‍ ഫോട്ടോ: ടെക്കി ആത്മഹത്യ ചെയ്തു

ചെന്നൈ: വിവാഹ ഫോട്ടോ ഫേസ്ബുക്കിലിടുന്നത് സംബന്ധിച്ച് ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ മൈലാപൂരിലാണ് സംഭവം. 29 കാരനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ചന്ദന്‍ കുമാര്‍ സിംഗാണ് ആത്മഹത്യ ചെയ്തത്.

ആല്‍വാര്‍ പേട്ടിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ചന്ദന്‍ കുമാര്‍ സിംഗ് ജോലി നോക്കിയിരുന്നത്. ജാര്‍ഖണ്ട് സ്വദേശിയാണ് ഇയാള്‍. മൂന്ന് മാസം മുന്‍പാണ് ഇയാള്‍ സഹപ്രവര്‍ത്തകയായ സന്ധ്യയെ വിവാഹം ചെയ്തത്. സന്ധ്യ മലയാളിയാണ്. വീട്ടുകാരെ അറിയിക്കാതെയായിരുന്നു സിംഗ് വിവാഹിതനായത്.

Facebook

വ്യത്യസ്ത സമുദായത്തില്‍പ്പെട്ട സന്ധ്യയെ വിവാഹം ചെയ്യുന്നതിന് സിംഗിന്റെ വീട്ടുകാര്‍ എതിരായിരുന്നത്രെ. വിവാഹത്തിന്റെ വിവരങ്ങള്‍ ബന്ധുക്കളില്‍ നിന്നും മറച്ചുവെച്ചായിരുന്നു ഇയാള്‍ ജീവിച്ചുവന്നത്. ഇതിനിടയില്‍ സന്ധ്യ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത വിവാഹഫോട്ടോ ബന്ധുക്കളില്‍ ഒരാള്‍ കാണുകയും അച്ഛനമ്മമാരോട് ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്തു.

മാതാപിതാക്കള്‍ സിംഗിനെ വിളിച്ച് വിവാഹഫോട്ടോകള്‍ ഫേസ്ബുക്കില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. എന്നാല്‍ സിംഗിന്റെ ഭാര്യ ഇത് അംഗീകരിച്ചില്ല. വിവാഹഫോട്ടോ ഫേസ് ബുക്കില്‍ ഇടുന്നതില്‍ ഒരു കുഴപ്പവും ഇല്ല എന്നായിരുന്നു സന്ധ്യയുടെ വാദം. വഴക്കിനൊടുവില്‍ മുറിയില്‍ കയറി വാതിലടച്ച സിംഗ് തൂങ്ങിമരിക്കുകയായിരുന്നു.

കാലത്ത് സന്ധ്യയാണ് മുറിയില്‍ ഭര്‍ത്താവ് മരിച്ചുകിടക്കുന്നത് ആദ്യമായി കണ്ടത്. ലാപ്‌ടോപ്പില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് സിംഗ് ജീവനൊടുക്കിയത് എന്ന് പോലീസ് പറഞ്ഞു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്ന് കുറിപ്പില്‍ സിംഗ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+