Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റിനിടെ തര്‍ക്കം; 19കാരനെ തല്ലിക്കൊന്നു

tamil nadu
ചെന്നൈ: ക്രിക്കറ്റ് കളിക്കിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ 19 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ വില്ലുവാക്കത്താണ് സംഭവം. മെഷീന്‍ കടയിലെ ജോലിക്കാരനായ സതീഷ് എന്ന ചെറുപ്പക്കാരനാണ് കൊല്ലപ്പെട്ടത്. അടിയേറ്റ് അവശനായ സതീഷിനെ ആശുപത്രിയിലെത്തിച്ച ശേഷം പ്രതികളായ മൂന്നംഗസംഘം രക്ഷപ്പെട്ടു.

സൗത്ത് ജഗന്നാഥ നഗറിലെ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് കളിക്കാനായി പോയതായിരുന്നു സതീഷെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ സതീഷിനെ കളിക്കാന്‍ കൂട്ടിയില്ലത്രെ. ഇതില്‍ പ്രതിഷേധിച്ച് സതീഷ് ക്രിക്കറ്റ് പിച്ചില്‍ മൂത്രമൊഴിച്ചു. ഇതാണ് കൂടെയുണ്ടായിരുന്നവരെ പ്രകോപിപ്പിച്ചത്.

ക്രിക്കറ്റ് ബാറ്റും സ്റ്റംപും ഉപയോഗിച്ചാണ് ഇവര്‍ സതീഷിനെ മര്‍ദ്ദിച്ചത്. സംഘത്തില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഒരാള്‍ കോളേജ് വിദ്യാര്‍ഥിയാണ്. അടിയേറ്റ് സതീഷ് ബോധം കെട്ട് വീണതോടെ പേടിച്ചുപോയ മൂന്നംഗസംഘം ഇയാളെയും കൊണ്ട കില്‍പാക്കം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി. തങ്ങളുടെ വിവരങ്ങള്‍ ആശുപത്രിയില്‍ നല്‍കാന്‍ ഇവര്‍ തയ്യാറായില്ല.

ആശുപത്രിയില്‍ വെച്ചാണ് സതീഷ് മരണത്തിന് കീഴടങ്ങിയത്. സതീഷിന്റെ ബന്ധുക്കള്‍ വില്ലുവാക്കം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മൂന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ഥിയായ മുരളീധരനടക്കം ചിലരുമായി സതീഷ് വഴക്കിട്ടതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+