തമിഴ്നാട്ടിലെ "ദുരിത പേമാരിയ്ക്ക്" ശമനം; ചൈന്നെയിലെ വെളളക്കെട്ടിന് "അറുതിയില്ല"; ശ്രമങ്ങൾ തുടരുന്നു...
തമിഴ്നാട്ടിലെ "ദുരിത പേമാരിയ്ക്ക്" ശമനം; ചൈന്നെയിലെ വെളളക്കെട്ടിന് "അറുതിയില്ല"; ശ്രമങ്ങൾ തുടരുന്നു...
ചൈന്നെ: കഴിഞ്ഞ ആഴ്ച മുതൽ അറുതിയില്ലാതെ പെയ്ത് തുടങ്ങിയ തമിഴ്നാട്ടിലെ മഴയ്ക്ക് ശമനമുണ്ടെങ്കിലും ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളക്കെട്ടിന്റെ ദുരിതം ശമനമില്ലാതെ തുടരുകയാണ്. മഴ ശമിച്ചതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ജനങ്ങൾ മടങ്ങി തുടങ്ങി. എന്നിരുന്നാലും ചെന്നൈ നഗരത്തിലും നഗരത്തിന് പുറത്തെ മുടിച്ചൂർ, പെരുമ്പാക്കം, സെമ്മഞ്ചേരി തുടങ്ങിയ മേഖലകളിലും ഇപ്പോഴും വലിയ വെള്ളക്കെട്ട് തുടരുകയാണ്. അതേസമയം, ഇപ്പോൾ അനുഭവപ്പെടുന്ന വെളളക്കെട്ട് രണ്ട് ദിവസത്തിനുള്ളിൽ തന്നെ പൂർണമായും മാറുമെന്ന് റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ അറിയിച്ചു.
Recommended Video

അതേസമയം, നീലഗിരി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ സെൻട്രൽ അടക്കം 534 മേഖലകൾ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത വെള്ളക്കെട്ടിലായിരുന്നു. ഇതിൽ 204 ഇടങ്ങളിലെ വെള്ളം പൂർണമായി വറ്റിച്ചെങ്കിലും 330 മേഖലകൾ ഇപ്പോഴും വെള്ളത്തിലായി തുടരുകയാണ്. നിലവിൽ 2,888 പേരാണ് ദുരിതാശ്വാസ ക്യാംപുകളിൽ ഉള്ളത്. പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടാതിരിക്കാൻ ആരോഗ്യവകുപ്പ് ജാഗ്രത തുടരുന്നുണ്ട്.

ചൈന്നെയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പലയിടത്തും മോട്ടോറുകള്‍ രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുകയാണ്. 570 മോട്ടറുകളാണ് വെള്ളം ഒഴുക്കിവിടാനായി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് മഴ മാറിതുടങ്ങിയത്. വാണിജ്യകേന്ദ്രങ്ങളായ ടി.നഗര്‍ ഒ.എം.ആര്‍. ആല്‍വാര്‍പേട്ട് എന്നിവടങ്ങളിലെല്ലാം റോഡുകളില്‍ ഇപ്പോഴും വെള്ളം കെട്ടിനില്‍ക്കുകയാണ്. പ്രധാനപ്പെട്ട സബ് വേകളെങ്കിലും വേഗത്തില്‍ തുറക്കാനുള്ള ശ്രമത്തിലാണ് ചെന്നൈ കോര്‍പ്പറേഷന്‍. ചെന്നൈയിലെ 22 അടിപ്പാതകളിൽ 17 ലും ഗതാഗതം പുനഃസ്ഥാപിച്ചു. 23 റോഡുകളിൽ വെള്ളക്കെട്ടുള്ളതിനാൽ റോഡ് ഗതാഗതം ഭാഗികമാണ്.വിമാന സർവീസുകൾ, ദീർഘ ദൂര -സബേർബൻ -മെട്രോ ട്രെയിനുകൾ എന്നിവ തടസ്സപ്പെട്ടില്ല.

അതിനിടെ, കഴിഞ്ഞദിവസം മരം വീണു ബോധരഹിതനായതിനെ തുടർന്നു വനിതാ പൊലീസ് ഇൻസ്പെക്ടർ തോളിൽ ചുമന്ന് ആശുപത്രിയിലെത്തിക്കാൻ സഹായിച്ച ഉദയകുമാർ (23) ചികിത്സയ്ക്കിടെ മരിച്ചു. ഇതുൾപ്പെടെ മഴമരണം 17 ആയി. വെള്ളം കയറിയ കെ.കെ നഗറിലെ ഇഎസ്ഐ മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ക്രോംപേട്ടിലെ ആശുപത്രിയിലെയും ടി.ബി ആശുപത്രിയിലെയും രോഗികളെ ഇന്നലെ വൈകീട്ടോടെ ഒഴിപ്പിച്ചു. ശുചീകരണം പൂര്‍ത്തിയാക്കിതിനുശേഷമെ ആശുപത്രികള്‍ തുറക്കൂ.

അതേ സമയം ആന്ധ്രയുടെ തീരമേഖലയിൽ കനത്ത മഴ തുടരുന്നു. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കമുള്ള ജില്ലകളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.ദുരിതാശ്വാസ ക്യാമ്പുകൾ അടക്കം സജ്ജീകരിച്ചു. ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങൾക്ക് ആയിരം രൂപയുടെ വീതം ധനസഹായം മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സേനയെ മേഖലയിൽ വിന്യസിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീരത്ത് ആഞ്ഞടിച്ചതോടെ ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്‌നാട്ടിലെ പല ജില്ലകളും വെളളത്തിലായത്. തുടരെ പെയ്യുന്ന മഴയിൽ 2015 ആവര്‍ത്തിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.. ഈ വെള്ളപ്പൊക്ക കെടുതിയെ അതിജീവിക്കാന്‍ തീവ്ര ശ്രമമാണ് തമിഴ്‌നാട് നടത്തുന്നത്.. സംസ്ഥാനത്ത് 169 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നു. മഴവെള്ളം കയറിയ പ്രദേശങ്ങള്‍ വൃത്തിയാക്കാനായി ശ്രദ്ധ ചെലുത്തി സർക്കാർ നടപടികള്‍ പുരോഗമിക്കുകയാണ്.

കനത്ത മഴ നാശം വിതയ്ച്ച തമിഴ്നാട്ടിൽ സാഹചര്യം കണക്കിലെടുത്ത് 'അമ്മ കാന്റീനിൽ നിന്നും ഏവർക്കും സൗജന്യ ഭക്ഷണവും നൽകുന്നുണ്ട്. ഒപ്പം ദുരിത ബാധിതരുടെ പ്രശ്നങ്ങൾ ഒപ്പം നിന്ന് കേട്ട് പരിഹാരം കാണാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഇവരുടെ കൂടെ തന്നെ ഉണ്ട്. അതേസമയം, ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ സർവീസുകളും റദ്ദാക്കിയിരുന്നു. കനത്ത മഴയും, ശക്തമായ കാറ്റുമാണ് സർവീസുകൾ റദ്ദാക്കാൻ കാരണം.
അയ്യോ... ഇത് ഒരു രക്ഷയുമില്ല; കിടിലന്‍ ഫോട്ടോഷൂട്ട്; ശരണ്യ ആനന്ദിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications