ചെന്നൈയില്‍ ഭീതിപരത്തി പുതിയ പനി

പനി ഏത് തരമാണെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ ഫലപ്രദമായ ചികിത്സ നല്‍കാന്‍ കഴിയൂ. എന്നാല്‍ ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ക്ക് മാത്രമേ ചികിത്സ ചെയ്യാന്‍ കഴിയൂ. പനിയും കടുത്ത ശരീര വേദനയുമാണ് രോഗ ലക്ഷണങ്ങളില്‍ പ്രധാനം. സന്ധികളില്‍ ഉണ്ടാകുന്ന കടുത്ത വേദന പനി വിട്ട് മാറിയാലും രോഗിയില്‍ നിന്ന് വിട്ട് മാറുന്നില്ല.
ഒരുമാസം വരെ വേദന നീണ്ട് നില്‍ക്കും. വേദന സംഹാരികളാണ് പ്രധാനമായും നല്‍കുന്നതെന്ന് അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍ വി രാമസുബ്രഹ്മണ്യം പറയുന്നു. സാധാരണ പനിപോല തന്നെയാണ് തുടങ്ങുന്നതെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പുതിയ ലക്ഷണങ്ങളുമായി പനി കൂടുകയാണ് പതിവ്.
ഇത് വരെയും ഏത് തരം പനിയാണെന്ന് കണ്ടെത്താതിനാല്‍ കൃത്യമായ ചികിത്സ നല്‍കാന്‍ കഴിയുന്നില്ലെന്ന് ദീപം ആശുപത്രിയിലെ ഡോക്ടര്‍ ടിഎന്‍ രവി ശങ്കര്‍ പറയുന്നു.
പനിയ്ക്ക് ശേഷമുള്ള ശരീരം വേദനയുമായിട്ടാണ് മിക്ക രോഗികളും ആയുര്‍വേദ ആശുപത്രിയില്‍ എത്തുന്നതെന്ന് കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല ഡോക്ടര്‍ വിനോദിനി വര്‍മ്മ പറയുന്നു.












Click it and Unblock the Notifications