നടന്‍ വിജയകാന്തും യോഗ ചെയ്തു, വീഡിയോ കാണൂ
ചെന്നൈ: നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗദിനം സമുചിതമായി ആഘോഷിച്ചു. ദില്ലിയിലെ രാജ്പഥില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്ത് തുടങ്ങിയ ആഘോഷപരിപാടികള്‍ ഇന്ത്യയിലും വിദേശങ്ങളിലുമായി പതിനായിരക്കണക്കിന് ആളുകളിലെത്തി. ഇഷ്ടം പോലെ സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യോഗ ചെയ്യാനെത്തി.
ഇക്കൂട്ടത്തില്‍ പലരും തുടക്കക്കാരായിരുന്നു എന്ന കാര്യം എടുത്ത് പറയേണ്ടതില്ലല്ലോ. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്തതില്‍ പാളിച്ചയൊന്നും വരുത്തിയില്ലെങ്കിലും തുടക്കക്കാരായ മറ്റ് പലരും മുറകള്‍ തെറ്റിച്ച് യോഗ ചെയ്തത് ചിരിക്ക് ഇടയാക്കി. തമിഴ്‌നാട്ടില്‍ ഡി എം ഡി കെ നേതാവും നടനുമായി ക്യാപ്റ്റന്‍ വിജയകാന്തും ആഘോഷങ്ങളുടെ ഭാഗമായി. വിജയകാന്തിന്റെ യോഗ ഇഷ്ടം പോലെ ചിരിക്കാനും വക നല്‍കുന്നതായിരുന്നു.

ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു വിജയകാന്തിന്റെ യോഗാഭ്യാസം. നൂറോളം പാര്‍ട്ടി പ്രവര്‍ത്തകരും വിജയകാന്തിനൊപ്പം ഉണ്ടായിരുന്നു. സ്റ്റേജില്‍ വെച്ച് വിജയകാന്ത് പരിശീലകരുടെ സഹായത്തോടെ യോഗ പഠിക്കാന്‍ ശ്രമം നടത്തിയെങ്കിലും അത്ര കണ്ട് വിജയിച്ചില്ല. വെള്ളയും വെള്ളയും ധരിച്ച് സ്റ്റേജിലെത്തിയ വിജയകാന്തിന് എങ്ങനെ ഇരിക്കണം എന്ന് പോലും നിശ്ചയമുണ്ടായിരുന്നില്ല. യോഗമുറകളും പലതും അദ്ദേഹം തെറ്റിച്ചു. വീഡിയോ കാണൂ...












Click it and Unblock the Notifications