കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട് ഭരിക്കുന്നത് ഇപ്പോഴും ജയലളിത?

Google Oneindia Malayalam News

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോടതി ശിക്ഷിക്കുകയും അയോഗ്യയാക്കുകയും ചെയ്‌തെങ്കിലും തമിഴകം ഭരിക്കുന്നത് ഇപ്പോഴും ജയലളിത തന്നെ. എം എല്‍ എ പോലുമല്ലാത്ത ജയലളിതയാണ് തമിഴ്‌നാട് ഭരിക്കുന്നത് വെളിപ്പെടുത്തിയത് മുഖ്യമന്ത്രി പനീര്‍ ശെല്‍വം തന്നെയാണ്. സംസ്ഥാന അസംബ്ലിയിലാണ് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഇക്കാര്യം പറഞ്ഞത്.

ജയലളിത തന്നെയാണ് ഇപ്പോഴും ജനങ്ങളുടെ മുഖ്യമന്ത്രി. ജയലളിതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാര്‍ സംസ്ഥാനത്തെ ക്രമസമാധാനം പരിപാലിക്കുന്നതില്‍ മികച്ചതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു നല്ല ഭരണം എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണമാണ് തമിഴ്‌നാട് - സി പി എമ്മിലെ എ സുന്ദരരാജന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

jayalalithaa

ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും എം എല്‍ എ സ്ഥാനവും പോയെങ്കിലും സര്‍ക്കാര്‍ തലൈവി ഇപ്പോഴും ജയ തന്നെ എന്നാണ് എ ഐ എ ഡി എം കെ നേതാക്കള്‍ പറയുന്നത്. ജയലളിതയുടെ അഭാവത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ജയലളിതയുടെ ഓഫീസോ സീറ്റോ സ്വന്തമാക്കാന്‍ പനീര്‍ ശെല്‍വം ഇനിയും തയ്യാറായിട്ടില്ല.

വ്യക്തിപരമായ വാക്കേറ്റങ്ങളോ കുടുംബപ്രശ്‌നങ്ങളോ നിയമവാഴ്ചയുടെ തകരാറായി കാണാന്‍ പറ്റില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരു കോടതി 4 വര്‍ഷം തടവിനും 100 കോടി പിഴയടക്കാനുമാണ് ജയലളിതയെ ശിക്ഷിച്ചിരിക്കുന്നത്. സുപ്രീം കോടതി ജാമ്യം അനുവദിച്ച ജയലളിത ഇപ്പോള്‍ ചെന്നൈയിലെ വീട്ടിലാണ് കഴിയുന്നത്.

English summary
Tamilnadu CM Panneerselvam tells assembly that it's Jayalalithaa who runs government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X