Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണങ്ങിപ്പോയ ഭര്‍ത്താവിനെയും കുടുംബത്തെയും 27കാരി തീവെച്ചുകൊന്നു

മധുര: പിണങ്ങിക്കഴിയുന്ന ഭര്‍ത്താവിനെയും വീട്ടുകാരെയും യുവതി തീക്കൊളുത്തി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ മധുര ജില്ലയിലാണ് സംഭവം. പാണ്ഡീശ്വരി എന്ന 25 കാരിയാണ് അമ്മയുടെയും സഹോദരന്റെയും സഹായത്തോടെ ഭര്‍ത്താവടക്കം ഏഴ് പേരെ കൊന്നത്. ഉറങ്ങിക്കിടന്ന ആളുകളുടെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ ശേഷം വാതില്‍ പുറത്ത് നിന്നും പൂട്ടുകയായിരുന്നു.

പാണ്ഡീശ്വരിയുടെ ഭര്‍ത്താവ് കണ്ണന്‍, അച്ഛന്‍ വേലു, അമ്മ പേച്ചിയമ്മാള്‍, സഹോദരി സുഗന്ധി, സഹോദരിയുടെ മക്കളായ സംഗീത, സഞ്ജീവി, വിനീത് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. പാണ്ഡീശ്വരി, അമ്മ, സഹോദരന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മധുരയിലെ സീതാപ്പെട്ടി കുമാരപുരം സ്വദേശിയായ കണ്ണനുമായി പാണ്ഡീശ്വരി മൂന്ന് വര്‍ഷം മുമ്പാണ് വിവാഹിതയായത്.

crime

കുടുംബ വഴക്കുകളെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ അകന്നു കഴിയുകയാണത്രെ. ഒരുമിച്ച് കഴിയണം എന്ന് ആവശ്യപ്പെട്ട് പാണ്ഡീശ്വരി പല തവണ കണ്ണനെ കാണാന്‍ വന്നിരുന്നു. എന്നാല്‍ കണ്ണന്‍ ഇത് സമ്മതിച്ചില്ല. തന്നെ കൂടെ കൂട്ടിയില്ലെങ്കില്‍ കുടുംബമടക്കം എല്ലാവരെയും കൊന്നുകളയുമെന്ന് പാണ്ഡീശ്വരി കണ്ണനെ ഭീഷണിപ്പെടുത്തിയിരുന്നതായി അയല്‍ക്കാര്‍ പറയുന്നു.

ഭാര്യയുമായി പിണങ്ങിയ കണ്ണന്‍ ജോലി തേടി ചെന്നൈയില്‍ പോയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ വീട്ടിലേക്ക് തിരിച്ചുവന്നത്. കണ്ണന്‍ തിരിച്ചുവന്നതിന് ശേഷവും പാണ്ഡീശ്വരിയുമായി വഴക്കുണ്ടായതായി അയല്‍ക്കാരനായ മുരുകന്‍ പോലീസിനോട് പറഞ്ഞു. സഹോദരിയുടെ മകളായ സംഗീതയെ വിവാഹം ചെയ്യാനായിരുന്നത്രെ കണ്ണന്റെ ആഗ്രഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+