ബലാത്സംഗം;സഹോദരീ ഭര്‍ത്താവിനെ യുവതി കൊന്നു

റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ മാത്യു ഒരു മദ്യപാനി കൂടിയാണ്. അണ്ണാ നഗറിലാണ് ഇയാള്‍ ജോലി ചെയ്യുനന്ത്. ഇയാളുടെ ഭാര്യ നഴ്‌സാണ്. ഇവര്‍ക്കൊപ്പമാണ് മാത്യുവിന്റെ ഭാര്യയുടെ അനിയത്തിയും താമസിയ്ക്കുന്നത്. ബികോം വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. അച്ഛനമ്മമാര്‍ മരിച്ചത് കൊണ്ട് യുവതിയെ നോക്കിയിരുന്നത് സഹോദരിയും സഹോദരി ഭര്‍ത്താവുമാണ്.
സംഭവ ദിവസം മദ്യപിച്ച് ലക്കുകെട്ട മാത്യ പെണ്‍കുട്ടിയുടെ മുറിയില്‍ കടന്നു.ബലാത്സംഗത്തിന് ശ്രമിച്ച ഇയാളെ ഭാര്യ തടഞ്ഞെങ്കിലും അവരെ മുറിയ്ക്ക് പുറത്താക്കി ഇയാള്‍ വാതില്‍ കുറ്റിയിട്ടു . പെണ്‍കുട്ടിയെ കടന്നു പിടിച്ച മാത്യുവിനെ മുറിയുലണ്ടായിരുന്ന കത്തി കൊണ്ട് യുവതി വെട്ടി. മാത്യുവിന്റെ കഴുത്തിനാണ് വെട്ടേറ്റത്. ഇയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു
യുവതിയ്‌ക്കെതിരെ നരഹത്യയ്ക്ക് കെസെടുത്ത്. ആത്മരാക്ഷാര്‍ത്ഥമാണ് താന്‍ ചേച്ചിയുടെ ഭര്‍ത്താവിനെ കൊന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications