കുടിയനായ ഭര്‍ത്താവിനൊപ്പം യുവതി കത്തിമരിച്ചു

ചെന്നൈ സ്വദേശിനിയായ പാര്‍വ്വതി എന്ന 25 കാരിയാണ് ഭര്‍ത്താവിന്റെ മദ്യപാനം സഹിക്കാനാവാതെ ഈ കടുംകൈ ചെയ്തത്. തീ കത്തുന്നത് കണ്ട് അയല്‍ക്കാര്‍ ഓടിക്കൂടി ഇരുവരെയും കില്പാക്കത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ ആശുപത്രിയില്‍ കഴിഞ്ഞ ഇരുവരും പിറ്റേന്ന് രാവിലെ മരിച്ചു.
വെള്ളിയാഴ്ച ഒന്നര വയസ്സുള്ള മകള്‍ കാവ്യയെ സ്വന്തം വീട്ടില്‍ അച്ഛനെ കൊണ്ടു കാണിച്ച് തിരിച്ചുവന്ന ശേഷമായിരുന്നു സംഭവം. ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയി തിരിച്ചുവരുന്ന വഴിയാണ് പാര്‍വ്വതി സ്വന്തം വീട്ടിലെത്തി മകളെ അച്ഛനെ കാണിച്ചത്. പാര്‍വ്വതി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഭര്‍ത്താവായ ലക്ഷ്മണന് മദ്യപിക്കാനായി പുറത്തുപോകാന്‍ തുടങ്ങുകയായിരുന്നു.
ലക്ഷ്മണനെ തടയാന്‍ പാര്‍വ്വതി ശ്രമിച്ചെങ്കിലും നടന്നില്ല. രാത്രി പത്തുമണിയോടെ കുടിച്ച് ബോധംകെട്ട് വീട്ടിലെത്തിയ ലക്ഷ്മണന് വീട്ടിലെത്തി പാര്‍വ്വതിയുമായി വഴക്കിട്ടു. ഏറെനേരത്തെ വഴക്കിനൊടുവില്‍ സ്വന്തം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കത്തിച്ച ശേഷം പാര്‍വ്വതി ലക്ഷ്മണനെ കെട്ടിപ്പിടിക്കുകയായിരുന്നു. കുട്ടി കരയുന്നത് കേട്ട് ഒടിക്കൂടിയ അയല്‍ക്കാര്‍ കണ്ടത് ഇരുവരും നിന്ന് കത്തുന്നതാണ്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications