കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയനായ ഭര്‍ത്താവിനൊപ്പം യുവതി കത്തിമരിച്ചു

Google Oneindia Malayalam News

tamilnadu
ചെന്നൈ: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ ശേഷം ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് യുവതി ജീവനൊടുക്കി. ചെന്നൈയിലാണ് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ദമ്പതികള്‍ മരണത്തിന് കീഴടങ്ങിയത്. കില്‍പാക്കത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു ഇരുവരുടെയും അന്ത്യം.

ചെന്നൈ സ്വദേശിനിയായ പാര്‍വ്വതി എന്ന 25 കാരിയാണ് ഭര്‍ത്താവിന്റെ മദ്യപാനം സഹിക്കാനാവാതെ ഈ കടുംകൈ ചെയ്തത്. തീ കത്തുന്നത് കണ്ട് അയല്‍ക്കാര്‍ ഓടിക്കൂടി ഇരുവരെയും കില്‍പാക്കത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ ആശുപത്രിയില്‍ കഴിഞ്ഞ ഇരുവരും പിറ്റേന്ന് രാവിലെ മരിച്ചു.

വെള്ളിയാഴ്ച ഒന്നര വയസ്സുള്ള മകള്‍ കാവ്യയെ സ്വന്തം വീട്ടില്‍ അച്ഛനെ കൊണ്ടു കാണിച്ച് തിരിച്ചുവന്ന ശേഷമായിരുന്നു സംഭവം. ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയി തിരിച്ചുവരുന്ന വഴിയാണ് പാര്‍വ്വതി സ്വന്തം വീട്ടിലെത്തി മകളെ അച്ഛനെ കാണിച്ചത്. പാര്‍വ്വതി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഭര്‍ത്താവായ ലക്ഷ്മണന്‍ മദ്യപിക്കാനായി പുറത്തുപോകാന്‍ തുടങ്ങുകയായിരുന്നു.

ലക്ഷ്മണനെ തടയാന്‍ പാര്‍വ്വതി ശ്രമിച്ചെങ്കിലും നടന്നില്ല. രാത്രി പത്തുമണിയോടെ കുടിച്ച് ബോധംകെട്ട് വീട്ടിലെത്തിയ ലക്ഷ്മണന്‍ വീട്ടിലെത്തി പാര്‍വ്വതിയുമായി വഴക്കിട്ടു. ഏറെനേരത്തെ വഴക്കിനൊടുവില്‍ സ്വന്തം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കത്തിച്ച ശേഷം പാര്‍വ്വതി ലക്ഷ്മണനെ കെട്ടിപ്പിടിക്കുകയായിരുന്നു. കുട്ടി കരയുന്നത് കേട്ട് ഒടിക്കൂടിയ അയല്‍ക്കാര്‍ കണ്ടത് ഇരുവരും നിന്ന് കത്തുന്നതാണ്.

English summary
A woman doused herself with kerosene and set herself ablaze, then hugged her drunk husband. Both died in hospital. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X