വനിതാ ടെക്കി കൊല്ലപ്പെട്ട നിലയില്‍
ചെന്നൈ: ഒരാഴ്ച മുമ്പ് കാണാതായ ഐടി കമ്പനി ജീവനക്കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. സിപ്‌കോട്ട് ഐടി പാര്‍ക്കിനു സമീപം തന്നെയാണ് ശരീരം കിടന്നിരുന്നത്.
തമിഴ്‌നാട് സേലം സ്വദേശിയായ ഉമാ മഹേശ്വരി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്) ജീവനക്കാരിയായിരുന്നു. ഫെബ്രുവരി 13ന് ഓഫീസില്‍ നിന്നും വീട്ടിലേക്ക് തിരിച്ച യുവതിയെ കുറിച്ച് ദിവസങ്ങളോളം യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

സംശയകരമായ മരണം എന്ന നിലയില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ-കാഞ്ചീപുരം ജില്ലാ പോലിസ് സൂപ്രണ്ട് വിജയകുമാര്‍ അറിയിച്ചു.
ഉമയെ മരണം സഹപ്രവര്‍ത്തകര്‍ക്ക് കനത്ത ഷോക്കാണ് നല്‍കിയിട്ടുള്ളത്. കമ്പനിക്ക് ഏറെ പ്രിയപ്പെട്ട ജീവനക്കാരിലൊരാളായിരുന്നു യുവതി. ആത്മഹത്യയിലേക്ക് നയിക്കാവുന്ന ഒരു കാരണവും പെണ്‍കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് കൂട്ടുകാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ പെണ്‍കുട്ടി കൊല്ലപ്പെട്ടതാകാമെന്ന സംശയം ശക്തമായിരിക്കുകയാണ്.












Click it and Unblock the Notifications