• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയിലേക്കില്ല, കോണ്‍ഗ്രസില്‍ പൂര്‍ണ്ണ തൃപ്ത, പാര്‍ട്ടിയില്‍ തുടരും; നിലപാട് വ്യക്തമാക്കി ഖുഷ്ബു

ചെന്നൈ: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എംകെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയുമായി ചേര്‍ന്ന് തമിഴ്നാട് നിയമസഭയിലേക്ക് ശക്തമാതയ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസിന് പുതുച്ചേരി ഉള്‍പ്പടെ 9 സീറ്റില്‍ വിജയിക്കാന്‍ സാധിച്ചിരുന്നു. നിമയസഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകളിലാണ് പാര്‍ട്ടി നോട്ടമിട്ടിരിക്കുന്നത്. ഇതിനിടയിലാണ് സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുഷ്ബു ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവാന്‍ തുടങ്ങിയത്.

ദേശീയ വിദ്യഭ്യാസ നയത്തെ അനുകൂലിച്ചു

ദേശീയ വിദ്യഭ്യാസ നയത്തെ അനുകൂലിച്ചു

കോണ്‍ഗ്രസിലെ സമീപകാല പ്രവര്‍ത്തനങ്ങള്‍ ഖുഷ്ബു തൃപ്തയല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ വിദ്യഭ്യാസ നയത്തെ പരസ്യമായി അനുകൂലിച്ചു കൊണ്ട് ഖുഷ്ബു രംഗത്തെത്തിയത്. പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് പ്രക്ഷേഭ പരിപാടികളുമായി മുന്നോട്ടു പോവുമ്പോഴായിരുന്നു ഖുഷ്ബുവിന്‍റെ ബിജെപി അനുകൂല നിലപാട്

 കോണ്‍ഗ്രസ് വക്താവ്

കോണ്‍ഗ്രസ് വക്താവ്

കോണ്‍ഗ്രസ് വക്താവ് കൂടിയായ ഖുഷ്ബു പുതിയ വിദ്യാഭ്യാസ നയത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു രംഗത്ത് എത്തിയത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് തന്നെ ഖുഷ്ബുവിന്‍റെ നിലപാടില്‍ കടുത്ത നീരസം ഉള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

വസ്തുത സംസാരിക്കുന്നതാണ് നല്ലത്

വസ്തുത സംസാരിക്കുന്നതാണ് നല്ലത്

'കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020-ന്‍റെ കാര്യത്തിൽ കോണ്‍ഗ്രസ് പാർട്ടിയിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് എനിക്കുള്ളത്. ഇതിന് ഞാന്‍ രാഹുൽ ഗാന്ധി ജിയോട് ഖേദം അറിയിക്കുന്നു. ഞാൻ തല കുനിച്ചിരിക്കുന്ന റോബോട്ടോ പാവയോ ആകുന്നതിനേക്കാൾ നല്ലത് വസ്തുത സംസാരിക്കുകയെന്നതാണ്' -എന്നായിരുന്നു ഖുഷ്ബു ട്വിറ്ററില്‍ കുറിച്ചത്.

യോജിക്കാന്‍ കഴിഞ്ഞേക്കില്ല

യോജിക്കാന്‍ കഴിഞ്ഞേക്കില്ല

എല്ലാ കാര്യങ്ങളിലും പാര്‍ട്ടിയുടെ നേതാവിനോട് യോജിക്കാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ രാജ്യത്തെ പൗരൻ എന്ന നിലയിൽ ധൈര്യമായി അഭിപ്രായം പ്രകടിപ്പിക്കുകയെന്നത് പ്രധാനമാണ്- ഖുഷ്ബു പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും തമിഴ്നാട്ടില്‍ നിന്നുള്ള നേതാക്കളും ഖുഷ്ബിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. ഡിഎംകെ നേതാക്കളും താരത്തെ തള്ളിപ്പറഞ്ഞിരുന്നു.

അമിത് ഷാക്ക് ആശംസ

അമിത് ഷാക്ക് ആശംസ

ഈ വിവാദം ശക്തമായി നില്‍ക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് ഖുഷ്ബു വീണ്ടും രംഗത്ത് എത്തുന്നത്. അമിത് ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് വക്താവിന്‍റെ ട്വീറ്റ്. കോവിഡ് ബാധിതനായ അമിത് ഷാ എത്രയും പെട്ടെന്ന് പൂര്‍ണ്ണ ആരോഗ്യവാനായി തിരികെയെത്തട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു ഖുഷ്ബുവിന്‍റെ വാക്കുകള്‍.

ബിജെപിയും രംഗത്ത്

ബിജെപിയും രംഗത്ത്

ഇതൊരു സാധാരണ ട്വീറ്റ് ആയിരുന്നെങ്കിലും നേരത്തെയുള്ള വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ ട്വീറ്റും ചര്‍ച്ചാ വിഷയമായി. ഖുഷ്ബു ബിജെപിയിലേക്ക് തന്നെയെന്ന രീതിയില്‍ സംസ്ഥാനത്ത് പ്രചാരണവും ശക്തമായി. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരെ അടര്‍ത്തിയെടുക്കുമെന്ന് പറഞ്ഞ ബിജെപിയും ചര്‍ച്ചകള്‍ക്ക് ചൂട് പകര്‍ന്നു.

സ്വാഗതം ചെയ്യുന്നു

സ്വാഗതം ചെയ്യുന്നു

ഖുഷ്ബു ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താരത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു പാര്‍ട്ടി നേതാവ് എല്‍ മുരുകന്‍ അടുത്തിടെ പറഞ്ഞത്. ഇതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട ഖുഷ്ബു തന്നെ രംഗത്ത് എത്തിയത്. താന്‍ കോണ്‍ഗ്രസില്‍ സംതൃപ്തയാണെന്നും പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു താരത്തിന്‍റെ ട്വീറ്റ്.

കോൺഗ്രസിൽ സന്തുഷ്ടയാണ്

കോൺഗ്രസിൽ സന്തുഷ്ടയാണ്

ഞാൻ കോൺഗ്രസിൽ സന്തുഷ്ടയാണ്. എനിക്ക് ഇവിടെ ഒരു പ്രശ്നവുമില്ല. അമിത് ഷാ രാജ്യത്തിന്റെ മന്ത്രിയാണോ? അതുകൊണ്ടാണ് അദ്ദേഹത്തിന് പാര്‍ട്ടിക്ക് അതീതമായ ആശംസങ്ങള്‍ നേര്‍ന്നത്. മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഖുഷ്ബു വ്യക്താമാക്കി. ഇതോടെയാണ് ഖുഷ്ബു കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ അടങ്ങിയത്.

സീറ്റ് ലക്ഷ്യം വെക്കുന്നു

സീറ്റ് ലക്ഷ്യം വെക്കുന്നു

ഹത്രാസ് സംഭവത്തില്‍ പ്രതിഷേധിച്ചു കൊണ്ട് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമരത്തിലും ഖുഷ്ബു പങ്കെടുത്തിരുന്നു. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിനായി ഖുഷ്ബു നീക്കം നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞടുപ്പിലും അവര്‍ സീറ്റ് ലക്ഷ്യം വെക്കുന്നുണ്ട്. എന്നാല്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ നീക്കത്തിന് എതിരാണ്.

നടപടിയില്ല

നടപടിയില്ല

അതേസമയം, ദേശീയ വിദ്യാഭ്യാസ നയത്തിലെ പരസ്യമായ അഭിപ്രായപ്രകടനത്തില്‍ ഖുഷ്ബുവിനെതിരെ നടപടി വേണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളിയിരുന്നു. കോൺഗ്രസിന് ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ടെങ്കിലും പാർട്ടി സജ്ജീകരണത്തിന് പുറത്ത് സംസാരിക്കുന്നത് പക്വതയുടെ അഭാവമായി കണക്കാക്കാമെന്നാണ് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ എസ് അലഗിരി അഭിപ്രായപ്പെട്ടത്. ഇതില്‍ കൂടുതല്‍ നടപടികളുണ്ടാവില്ലെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ ലീഡ്; നിയമസഭയില്‍ തോല്‍വി, ഗുരുവായൂരും പൊന്നാനിയും വച്ചുമാറും

cmsvideo
  Khushbu sundar reveals phone number of threat accuse

  English summary
  Won't join other party, always with congress says actress Khushbu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X