ടെക്കിയുടെ ആത്മഹത്യ, ദുരൂഹത തുടരുന്നു
ചെന്നൈ: തരമണി ഐടി പാര്‍ക്കിലെ പത്താം നിലയില്‍ നിന്നും മലയാളി ടെക്കി ചാടി മരിയ്ക്കാനിടയായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ആലുവ സ്വദേശിയായ പി രേഷ്മ(24)യാണ് ആത്ഹത്യ ചെയ്തത്. ചെന്നൈയിലെ വിഷ്വല്‍ ഗ്രാഫിക്‌സ് കംപ്യൂട്ടിങ് സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരിയായിരുന്നു.
ബാംഗ്ലൂരിലെ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം രേഷ്മയ്ക്ക് ലഭിച്ച ആദ്യ ജോലിയായിരുന്നു. മരിയ്ക്കുന്നതിനു ഒരു ദിവസം മുമ്പ് പോലും ഫോണ്‍ചെയ്തിരുന്നു. ജോലി സ്ഥലത്തുള്ള സമ്മര്‍ദ്ദത്തെ കുറിച്ച് പരാതി പറയുകയും ചെയ്തു-സഹോദരന്‍ രണ്‍ദീപ് വ്യക്തമാക്കി.

ഇഷ്ടമല്ലെങ്കില്‍ ജോലി ഉപേക്ഷിക്കാന്‍ ആ സമയം തന്നെ വീട്ടുകാര്‍ പറഞ്ഞതാണ്. രാത്രി മുഴുവന്‍ പെണ്‍കുട്ടി കരയുകയായിരുന്നുവെന്ന് കൂടെയുള്ളവര്‍ പറയുന്നു. നാലു ആത്മഹത്യകുറിപ്പുകള്‍ പോലിസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും വല്ലാത്ത ഏകാന്തത അനുഭവപ്പെടുന്നതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നുമാണ് പോലിസിനുള്ള കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. സഹോദരനും സഹോദരിക്കും അച്ഛനും അമ്മയ്ക്കും കുറിപ്പെഴുതി വെച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മരണത്തെ കുറിച്ച് പ്രതികരിക്കാന്‍ കമ്പനിയിലെ ജീവനക്കാരൊന്നും തയ്യാറായില്ല. ഇതിനു ശ്രമിച്ച ചിലരെ കമ്പനി മാനേജ്‌മെന്റ്് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications