Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യബസ് കാറിലിടിച്ചു പത്രജീവനക്കാരന്‍ മരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി

കണ്ണൂർ; മാധ്യമ പ്രവര്‍ത്തന രംഗത്ത് നിരവധി അവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മികച്ച ട്രേഡ് യൂനിയന്‍ നേതാവായ ജയചന്ദ്രന്റെ ആകസ്മിക വിയോഗത്തില്‍ അനുശോചിത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, പത്രപ്രവര്‍ത്തക യൂനിയന്‍, കേരള ന്യൂസ് പേപ്പേഴ്‌സ് എംപ്‌ളോയിസ് യൂനിയന്‍ ഭാരവാഹികള്‍ എന്നിവർ.മാധ്യമ പ്രവര്‍ത്തകരുടെ അവകാശസമരങ്ങള്‍ക്കു മുന്‍പില്‍ എന്നും മുന്‍നിരയില്‍ നിന്നിരുന്ന ജയചന്ദ്രന്‍ മികച്ച ട്രേഡ് യൂനിയന്‍ നേതാക്കളിലൊരാളായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അമിത വേഗതയില്‍ സഞ്ചരിച്ച സ്വകാര്യബസ് കാറിലിടിച്ചാണ് ദേശാഭിമാനി ജീവനക്കാരനായ ഇ.ടി ജയചന്ദ്രന്‍ മരിച്ചത്.

 acc-1639768847.jpg -Pro


പാപ്പിനിശ്ശേരിദേശീയ പാതയില്‍ വേളാപുരം പാലത്തിന് സമീപം ബസ് കാറിലിടിച്ച് കണ്ണൂര്‍ ദേശാഭിമാനി സര്‍ക്കുലേഷന്‍ വിഭാഗം ജീവനക്കാരനായ മയ്യില്‍ കയരളം കിളിയളത്തെ ഇടി ജയചന്ദ്ര(48) തല്‍ക്ഷണം മരണമടയുകയായിരുന്നു. മാങ്ങാട്ടെ വീട്ടില്‍ നിന്ന് ദേശാഭിമാനി ഓഫീസിലേക്ക് വരുമ്പോള്‍ പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് ജയചന്ദ്രന്‍ സഞ്ചരിച്ച കാറിലിടിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. കാറിനുള്ളില്‍ കുടുങ്ങിയ ജയചന്ദ്രനെ നാട്ടുകാരും പൊലിസും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപകടസ്ഥലത്തു നിന്നുതെന്ന മരണമടയുകയായിരുന്നു.

കയരളം കിളിയളത്തെ കഥകളി നടന്‍ പരേതനായ കെ എം രാഘവന്‍ നമ്പ്യാരുടെയും എളമ്പിലാന്തട്ട യശോദയുടെയും മകനാണ്. മാങ്ങാട്ട് എല്‍ പി സ്‌കൂള്‍ പ്രീ പ്രൈമറി അധ്യാപിക ജ്യോതിയാണ് ഭാര്യ. മക്കള്‍: അനഘ ( തലശേരി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി ) , ദേവദര്‍ശ് (മാങ്ങാട് എല്‍പി സ്‌കൂള്‍). സഹോദരങ്ങള്‍: ശോഭന (കയരളം), രാജന്‍ (കൊളച്ചേരി), ലളിതകുമാരി ( നാറാത്ത്).

1996 മുതല്‍ ദേശാഭിമാനി ജീവനക്കാരനാണ്. ബാല സംഘം ജില്ലാ സെകട്ടറി, കണ്ണൂര്‍ ഏരിയാ പ്രസിഡന്റ്, സെക്രട്ടറി, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ്, കണ്ണൂര്‍ ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ദേശാഭിമാനി ന്യൂസ് പേപ്പര്‍ എംപ്ലോയീസ് യൂണിയന്റെയും കെ എന്‍ ഇഎഫിന്റെയും മുന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. ദേശാഭിനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു.

കേരള പത്രപ്രവര്‍ത്തക യുനിയന്‍ ജില്ലാ കമ്മിറ്റി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ അവകാശസമരങ്ങള്‍ക്കു മുന്‍പന്തിയിലുണ്ടായിരുന്ന ട്രേഡ് യൂനിയന്‍ നേതാവാണ് ജയചന്ദ്രനെന്നു പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് എ.കെ ഹാരിസും സെക്രട്ടറി പ്രശാന്ത് പുത്തലത്തും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.മൃതദേഹം വിവിധയിടങ്ങളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം സംസ്‌കരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+