ഇതെന്‍റെ അവസാനത്തെ തിരഞ്ഞെടുപ്പാകും;കരുണാനിധി
കോയമ്പത്തൂര്‍: അണികളുടെ കണ്ണുകളെ ഈറനണിയിച്ച് കരുണാനിധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം കോയമ്പത്തൂരില്‍. ലോക്‌സഭ തിരഞ്ഞെടുപ്പ്മുമായി ബന്ധപ്പെട്ട് ചെന്നൈയ്ക്ക് പുറത്ത് ആദ്യമായാണ് കരുണാനിധി പ്രചാരണത്തിനെത്തിയത്. ഇത് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പാകും എന്ന് വിവകാരഭരിതനായി കരുണാനിധി പറഞ്ഞു. കുണാനിധിയുടെ വാക്കുകള്‍ അണികളെ ദുഖിതരാക്കി.
എഐഎഡിഎംകെ മോദിയോടും ബിജെപിയോടും കാട്ടുന്ന അടുപ്പം പക്ഷേ ഡിഎംകെ നേതാവിന്റെ പ്രസംഗത്തില്‍ ഒരിടത്തും പ്രകടമായിരുന്നില്ല. തമിഴ്‌നാട് പോലൊരു സംസ്ഥാനത്തില്‍ മോദിയെപ്പോലുള്ളവര്‍ക്ക് യാതൊരു പ്രാധാന്യവും ഇല്ല എന്ന തരത്തിലായിരുന്നു കരുണാനിധിയുടെ പ്രസംഗം. നമ്മുടെ നാട്ടില്‍ വന്ന് ഒരു നേതാവും രാഷ്ട്രീയ സ്വാധീനം ചെലുത്തണ്ട, നമ്മള്‍ ഹിന്ദി വിരുദ്ധ സമരം നടത്തിയവരാണെന്നും കരുണാനിധി പറഞ്ഞു.

എന്നാല്‍ പ്രസംഗത്തില്‍ ജയലളിതയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. അണിമതിയെപ്പറ്റി മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഇതിനപ്പുറം ജയലളിതയ്‌ക്കെതിരെ യാതൊന്നും കരുണാനിധി പ്രസംഗിച്ചില്ല.
ടിജി സ്‌പെക്ട്രം, അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കാര്യം ഇവയൊന്നും തന്നെ പ്രസംഗത്തില്‍ ഒരിടത്തും അദ്ദേഹം പരാമര്‍ശിച്ചില്ല. കോയമ്പത്തൂര്‍ കരുണാനിധിയ്‌ക്കൊപ്പം ഭാര്യ രാജാത്തി അമ്മാളും ഉണ്ടായിരുന്നു.












Click it and Unblock the Notifications