Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിംഗ കാണുന്നതിനിടെ രജനി ആരാധകന്‍ മരിച്ചു!

കോയമ്പത്തൂര്‍: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലിംഗ കാണുന്നതിനിടെ ആരാധകന്‍ മരിച്ചു. കോയമ്പത്തൂരിലാണ് സംഭവം. 59 കാരനായ സി രാജേന്ദ്രന്‍ എന്നയാളാണ് മരിച്ചത്. കാന്‍സറിന് ചികിത്സയിലായിരുന്നു ഇയാള്‍ എന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരും ബന്ധുക്കളും തടഞ്ഞിട്ടും, രജനീകാന്തിന്റെ സിനിമ കണ്ടേ അടങ്ങൂ എന്ന് വാശി പിടിച്ച് വീട്ടില്‍നിന്നും ഇറങ്ങിയതായിരുന്നു രാജേന്ദ്രന്‍.

കോയമ്പത്തൂരില്‍ വ്യാപാരിയാണ് രാജേന്ദ്രന്‍. മൂന്ന് മാസം മുന്‍പാണ് ഇയാള്‍ക്ക് കാന്‍സര്‍ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. വീടുവിട്ടുപോകരുതെന്ന് ഇയാളോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡിസംബര്‍ ആദ്യം ലിംഗ റിലീസായതിനെ തുടര്‍ന്ന് പല തവണ ഇയാള്‍ വീട്ടുകാരോട് ചിത്രം കാണാന്‍ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇത് സമ്മതിച്ചില്ല.

lingaa

വ്യാഴാഴ്ച രാത്രി ആരും കാണാതെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി. പേരൂര്‍ ചെട്ടിപ്പാളയത്താണ് ഇയാളുടെ വീട്. കോയമ്പത്തൂരിലെത്തി സെക്കന്‍ഡ് ഷോ കാണാന്‍ ടിക്കറ്റ് എടുത്തു. രാത്രി ഒന്നരയോടെ തീയറ്റര്‍ വൃത്തിയാക്കാനെത്തിയ ജോലിക്കാരാണ് രാജേന്ദ്രനെ കണ്ടെത്തിയത്. ഉറങ്ങിപ്പോയതാണ് എന്നാണ് ഇവര്‍ ആദ്യം കരുതിയത്. വിളിച്ചിട്ടും പ്രതികരണമില്ലാതെ വന്നതോടെ ഇവര്‍ പോലീസില്‍ വിവരമറിയിച്ചു.

കോയമ്പത്തൂരിലെ ശാന്തി തീയറ്ററിലായിരുന്നു രാജേന്ദ്രന്‍ സിനിമ കാണാനെത്തിയത്. ഇടവേള സമയത്ത് ഇയാള്‍ ചായയും പോപ്‌കോണും കഴിക്കുന്നത് കണ്ടവരുണ്ട്. രാജേന്ദ്രന്റെ പേഴ്‌സില്‍ നിന്നും കിട്ടിയ മൊബൈല്‍ ഫോണ്‍ നമ്പരില്‍ പോലീസ് ബന്ധപ്പെടുകയായിരുന്നു. ഇതുവരെ രജനീകാന്ത് അഭിനയിച്ച എല്ലാ ചിത്രങ്ങളും ഇയാള്‍ കണ്ടിട്ടുണ്ട് എന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+