കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിനായി ബിജെപി പണമൊഴുക്കുന്നു: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കമല്‍ഹാസന്‍

Google Oneindia Malayalam News

ചെന്നൈ: തെരഞ്ഞെടുപ്പ് അവസാനിച്ചുകഴിഞ്ഞാൽ പണം നൽകാമെന്ന വാഗ്ദാനമായി ബിജെപി ടോക്കണുകൾ വിതരണം ചെയ്തുവെന്ന ആരോപണവുമായി മക്കൽ നീതി മയയ്യം നേതാവും കോയമ്പത്തൂരിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കമല്‍ഹാസന്‍. വിഷയത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമല്‍ഹാസന്‍ പരാതി നല്‍കുകയും ചെയ്തു. ബിജെപി സ്ഥാനാർത്ഥി വാനതി ശ്രീനിവാസൻ, സിറ്റിംഗ് കോൺഗ്രസ് എംഎൽഎ മയൂര ജയകുമാർ എന്നിവർക്കെതിരെയാണ് കമൽ ഹാസൻ മത്സരിക്കുന്നത്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

ചൊവ്വാഴ്ച പുലർച്ചെ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തിയ കമൽ ഹാസൻ കോയമ്പത്തൂർ സൗത്ത് നിയോജകമണ്ഡലത്തിലെത്തുകയായിരുന്നു. മക്കളായ ശ്രുതി ഹാസൻ, അക്ഷര എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കമൽ ഹാസൻ കുടുംബത്തോടോപ്പം എത്തിയതിനെത്തുടർന്ന് പോളിങ് സ്റ്റേഷനില്‍ വലിയ തിരക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു. അതേസമയം വോട്ടർമാർക്ക് പണം നൽകിയെന്നാരോപിച്ച് തൗസന്‍റ് ലൈറ്റ്സ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഖുഷ്ബു സുന്ദറും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഡിഎംകെയ്ക്ക് എതിരെയായിരുന്നു ഖുഷ്ബുവിന്‍റെ പരാതി.

kamal

അതേസമയം, നാല് മണി പിന്നിട്ടപ്പോള്‍ 54.10 ശതമാനം പോളിങ്ങാണ് തമിഴ്നാട്ടില്‍ രേഖപ്പെടുത്തിയത്. ഒറ്റപ്പെട്ട ചില ആക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമാണ്. കോയമ്പത്തൂർ തൊണ്ടാമുത്തൂരിൽ ബൂത്ത് സന്ദർശനത്തിനെത്തിയ ഡിഎംകെ സ്ഥാനാർഥി കാർത്തികേയ ശിവസേനാപതിയുടെ കാർ ഒരു സംഘം ആക്രമിച്ചതായി പരാതിയുണ്ട്.

ഇടതില്‍ നിന്നും 2 കക്ഷികള്‍ പുറത്ത് വരും: പിണറായി അത് ഓര്‍ക്കേണ്ടത് ഇപ്പോഴായിരുന്നില്ല: ശശി തരൂര്‍ഇടതില്‍ നിന്നും 2 കക്ഷികള്‍ പുറത്ത് വരും: പിണറായി അത് ഓര്‍ക്കേണ്ടത് ഇപ്പോഴായിരുന്നില്ല: ശശി തരൂര്‍

 കൊച്ചി: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചുയുണ്ടാകുമോ.. ചോദ്യത്തിന് മറുപടിയുമായി നടന്‍ ദിലീപ് കൊച്ചി: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചുയുണ്ടാകുമോ.. ചോദ്യത്തിന് മറുപടിയുമായി നടന്‍ ദിലീപ്

ആമേയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Tamil Cinema Celebrities Vote | TN Election 2021

English summary
tamil nadu assembly election 2021: Kamal Haasan has file a complaint with the EC against the BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X