Get Updates
Get notified of breaking news, exclusive insights, and must-see stories!

പിതാവിന്റെ മുമ്പില്‍ വെച്ച് പെണ്‍കുട്ടിയെ കുത്തി കൊന്നു; യുവാവ് തൃശൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: പേരൂരില്‍ കൊളെജ് വിദ്യാര്‍ത്ഥിയെ കുത്തികൊന്ന ശേഷം ഒളില്‍ പോയ യുവാവ് പിടിയില്‍. തൃശൂരില്‍ വെച്ചാണ് അറസ്റ്റിലാവുന്നത്. പേരൂരില്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രതീഷ്(24) നെയാണ് തൃശൂരിനെ ബന്ധുവിട്ടീല്‍ നിന്നും പിടികൂടുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാത്രാ പാസോ രജിസ്‌ട്രേഷനോ നടത്താതെ വനത്തിലെ ഊടുവഴികളിലൂടെയാണ് ഇയാള്‍ തമിഴ്‌നാട് അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

വെള്ളിയാഴ്ച്ച രാത്രിയായിരുന്നു രതീഷ് ഐശ്വര്യയെന്ന് പെണ്‍കുട്ടിയെ കുത്തി കൊല്ലുന്നത്. പിതാവിന്റെ മുന്നില്‍ വെച്ചാണ് രതീഷ് കൊലപാതകം നടത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച ഐശ്വര്യയുടെ പിതാവ് ശക്തിവേലിനും കുത്തേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്.

corona

ബികോം ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായ ഐശ്വര്യയും രതീഷും പ്രണയത്തിലായിരുന്നു. പ്രണയം ബന്ധം വീട്ടിലറിഞ്ഞതോടെ ഇരുജാതിയില്‍പ്പെട്ടവരായതിനാല്‍ തന്നെ വീട്ടുകാര്‍ അതിന് തടസം നില്‍ക്കുകയായിരുന്നു. പിന്നാലെ രതീഷുമായി ഒരു ബന്ധവും പാടില്ലെന്നും സംസാരിക്കരുതെന്നും വീട്ടുകാര്‍ ഐശ്വര്യയെ വിലക്കി. കഴിഞ്ഞ നാല് മാസമായി ഇരുവരും തമ്മില്‍ കണ്ടിരുന്നില്ല.

Recommended Video

cmsvideo
    ICMR to study the efficacy of BCG vaccine against virus in elderly | Oneindia Malayalam

    രതീഷ് പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഐശ്വര്യ ഫോണ്‍ എടുത്തില്ല. ലോക്ക്ഡൗണ്‍ കാരണം രതീഷിന് വീട്ടില്‍ വന്ന് ഐശ്വര്യയെ കാണാനും കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ വെള്ളിയാഴ്ച്ച രതീഷ് രാത്രി 8-30 ഓടെ ഐശ്വര്യയുടെ വീടിന് സമീപത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഐശ്വര്യയോട് പുറത്തേക്ക് വരാനും സംസാരിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

    പിതാവിനൊപ്പമായിരുന്നു ഐശ്വര്യ പുറത്തേക്ക് പോയത്. ഇരുവരും എത്തിയതോടെ രതീഷ് കൈയ്യിലിരുന്ന കത്തികൊണ്ട് ഐശ്വര്യയുടെ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച പിതാവിനും കുത്തേറ്റു. ബഹളം കേട്ട് പരിസരവാസികള്‍ എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെടുകയായിരുന്നു.

    ഇരുവരേയും ഉടന്‍ തന്നെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്ച്ച രാവിലെ ഐശ്വര്യ കൊല്ലപ്പെടുകയായിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+