Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ച് ദന്പതിമാര്‍ ഏറ്റുമുട്ടി, ഭാര്യയ്ക്ക് ഗുരുതരപരിക്ക്

കോയമ്പത്തൂര്‍: മദ്യപിച്ച് ദമ്പതിമാര്‍ പരസ്പരം ഏറ്റമുട്ടി ഭാര്യയ്ക്ക് ഗുരുതര പരിക്ക്. കോയമ്പത്തൂര്‍ സെല്‍വപുരത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന ദമ്പതിമാരില്‍ ഭാര്യയെ ഭര്‍ത്താവ് മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചു. കഴുത്തിലും കൈയ്യിലും 17 വെട്ടേറ്റ ഭാര്യയുടെ നില ഗുരുതരമാണ്. 39കാരിയായ ഭാര്യയെയാണ് 32കാരനായ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

കതിജ എന്ന യുവതിയെയാണ് ഭര്‍ത്താവ് ശക്തിദോസ് വെട്ടി പരിക്കേല്‍പ്പിച്ചത്. അഞ്ച് വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. കതീജയുടെ ആദ്യ ഭര്‍ത്താവ് മരിച്ച ശേഷമാണ് അവര്‍ ശക്തിദോസിനെ വിവാഹം കഴിച്ചത്. ആദ്യ ബന്ധത്തില്‍ മൂന്ന് പെണ്‍മക്കളുണ്ട്. ഇവരില്‍ രണ്ട് പേരും വിവാഹിതരായിരുന്നു. പൂക്കച്ചവടമാണ് കതീജയ്ക്ക്.

Knife

രണ്ട് പേരും മദ്യപിയ്ക്കാറുണ്ട് . എന്നാല്‍ ശക്തിദോസിന്റെ മദ്യപാനും പലപ്പോഴും കതീജയെ മര്‍ദ്ദിയ്ക്കുന്നതിലാണ് അവസാനിയ്ക്കുക. ഇയാള്‍ക്കെതിരെ മൂന്നോളം പരാതികള്‍ കതിജ പൊലീസില്‍ നല്‍കിയിരുന്നു.

ഈ കേസുകള്‍ പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കാവുകയും കൊലപാതക ശ്രമത്തില്‍ കലാശിയ്ക്കുകയുമായിരുന്നു. ശക്തിദോസിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+