കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടിഞ്ഞാണില്ല: ആലപ്പുഴയുടെ ഉള്‍നാടന്‍ മേഖലയില്‍ ചീറിപ്പാഞ്ഞ് സ്വകാര്യ ബസുകള്‍, മോശം പെരുമാറ്റവും!

Array

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: നിമയങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി ജില്ലയുടെ ഉള്‍നാടന്‍ മേഖലയില്‍ ചീറിപാഞ്ഞു സ്വകാര്യ ബസുകള്‍. അമിത വേഗതയും മോശം പെരുമാറ്റവും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരസിക്കലും നിത്യസംഭവം. അധികാരികളുടെ ഭാഗത്തു നിന്നുള്ള പരിശോധനകളും നടപടികളില്ലാത്തതുമാണ് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് തോന്നുംവിധം സര്‍വ്വീസ് നടത്താമെന്നു വരുന്നത്. അതിനിടെ മാവിലക്കര മേഖലയിവല്‍ സ്വകാര്യ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ തര്‍ക്കവും പതിവാണ്. വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ജീവനക്കാരന്‍ അസഭ്യം പറഞ്ഞെന്നാരോപിച്ചു ഭഗവതിപ്പടിയില്‍ വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞിട്ടു. ബസില്‍ കയറിയാല്‍ വിദ്യാര്‍ഥികള്‍ സംസാരിക്കാന്‍ പാടില്ലെന്നാണു ജീവനക്കാരുടെ നിലപാട്.

<strong>തൊണ്ടിമുതല്‍ തിരിച്ചേല്‍പ്പിച്ചാല്‍ കുറ്റവിമുക്തനാവില്ല; ജലീലിനെതിരെ പികെ ഫിറോസ് വീണ്ടും</strong>തൊണ്ടിമുതല്‍ തിരിച്ചേല്‍പ്പിച്ചാല്‍ കുറ്റവിമുക്തനാവില്ല; ജലീലിനെതിരെ പികെ ഫിറോസ് വീണ്ടും

വിദ്യാര്‍ഥികള്‍ സംസാരിച്ചാല്‍ അവരെ പരസ്യമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും പതിവാണെന്നു വിദ്യാര്‍ഥികള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ നിന്നും ബസില്‍ കയറിയ വിദ്യാര്‍ഥികളെ അസഭ്യം പറ!ഞ്ഞതില്‍ പ്രതിഷേധിച്ചാണു ഭഗവതിപ്പടിയില്‍ ബസ് തടഞ്ഞത്. പ്രശ്‌നമറിഞ്ഞു നാട്ടുകാരും ഇടപെട്ടു. മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന ഉറപ്പിലാണു ബസ് പോകാന്‍ അനുവദിച്ചത്.

-bus-

മാവേലിക്കര മേഖലയില്‍ പലയിടങ്ങളിലും ചില സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്നതു പതിവാണ്. സ്‌കൂളിനു സമീപത്തെ അനുവദിക്കപ്പെട്ട സ്‌റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെ ദൂരെയാണു നിര്‍ത്തുന്നത്. ചെട്ടികുളങ്ങര എച്ച്എസ്എസിന്റെ തട്ടയ്ക്കാട്ടുപടി, മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസ്, ബിഷപ് ഹോഡ്ജസിനു സമീപത്തെ വള്ളക്കാലി ജംക്ഷന്‍ എന്നിവിടങ്ങളില്‍ ബസുകള്‍ നിര്‍ത്താറില്ലെന്നു വിദ്യാര്‍ഥികള്‍ക്കു പരാതിയുണ്ട്. മറ്റം സ്‌കൂളിനു സമീപത്തെ വിദ്യാര്‍ഥികളെ പനച്ചമൂട്ടിലും ബിഷപ് ഹോഡ്ജസ് സ്‌കൂളിലെ വിദ്യാര്‍ഥികളെ പുതിയകാവിലും ഇറക്കി വിടുന്നതായാണു ആക്ഷേപം.

English summary
complaint against private buses in alappuzha on over speed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X