കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ചിദംബരത്തെ ജയിലില്‍ സന്ദര്‍ശിച്ച് ശശി തരൂര്‍; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്സ് മീഡിയാ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രധനകാര്യ മന്ത്രി പി ചിദംബരത്തെ തീഹാര്‍ ജയിലില്‍ സന്ദര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി എന്നിവരും തരൂറിനൊപ്പമുണ്ടായിരുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന അടിസ്ഥാന സ്വാതന്ത്ര്യം പോലും കേന്ദ്രസര്‍ക്കാര്‍ ലംഘിക്കുകയാണ്. 98 ദിവസം ചിദംബരത്തെ ജയിലിലിട്ടത് ന്യായീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആവില്ലെന്നും തരൂര്‍ പറഞ്ഞു.

 tharoorchid

9.96 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി ആരോപണം നേരിടുന്ന ചിദബരം രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനാണ്. കോടതിയില്‍ ഹാജരായി 10 സെക്കന്‍ഡിനുള്ളില്‍ ഈ പണം സമ്പാദിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് മനീഷ് തിവാരി പ്രതികരിച്ചു. നാളെ ഭരണഘടനാ ദിനമാണ്, നമ്മുടെ ഭരണഘടനയില്‍ ഒരു സുവര്‍ണ്ണ ത്രികോണം ഉണ്ട്. ആര്‍ട്ടിക്കിള്‍ 14, 19, 21. ഈ ആര്‍ട്ടിക്കിളുകള്‍ ഭരണഘടനയ്ക്ക് കീഴിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. ഭരണഘടനയെ അടിസ്ഥാനമാക്കി ശരിയായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തിവാരി മാധ്യമങ്ങളോട് പറഞ്ഞു.

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ആഗസ്റ്റ് 21 നാണ് ചിദംബരത്തെ സിബിഐഅറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഒക്ടോബര്‍ 22 ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ 16ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വിചാരണ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഈ കേസില്‍ ചിദംബരം നവംബര്‍ 17 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

English summary
Congress MP Shashi Tharoor meets P Chidambaram in Tihar jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X