കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലെ ആദ്യത്തെ ഓണ്‍ലൈന്‍ എക്‌സാമിനേഷന്‍ സെന്റര്‍ നിര്‍മാണം അന്തിമഘട്ടത്തില്‍

Google Oneindia Malayalam News

കൂത്തുപറമ്പ്: ജില്ലയിലെ ആദ്യത്തെ ഇന്‍ഡസ്ട്രിയല്‍ കം ഓണ്‍ ലൈന്‍ എക്‌സാമിനേഷന്‍ സെന്റര്‍ കെട്ടിട നിര്‍മാണം മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോട് പുരോഗമിക്കുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ കോയിലോടുള്ള മുപ്പത് സെന്റ് സ്ഥലത്താണ് ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവില്‍ ഇന്‍ഡസ്ട്രിയല്‍ കം ഓണ്‍ ലൈന്‍ എക്‌സാമിനേഷന്‍ സെന്റര്‍ നിര്‍മിക്കുന്നത്.

 രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക്; ഒരു ലക്ഷം പ്രവര്‍ത്തകരെ അണിനിരത്താന്‍ കോണ്‍ഗ്രസ്, ആറ് ജില്ലക്കാര്‍ രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക്; ഒരു ലക്ഷം പ്രവര്‍ത്തകരെ അണിനിരത്താന്‍ കോണ്‍ഗ്രസ്, ആറ് ജില്ലക്കാര്‍

ജില്ലയില്‍ ആദ്യമായി റാപ്പിഡ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി പ്രകാരം ഗ്ലാസ് ഫൈബര്‍ റീ ഇന്‍ഫോസിസ് ജിപ്‌സം പാനല്‍ ഉപയോഗിച്ചാണ് കെട്ടിട നിമാണം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. കേന്ദ്ര സര്‍ക്കാറിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ എഫ്.ആര്‍.ബി.എല്ലിന്റെ മേല്‍ നോട്ടത്തിലാണ് കെട്ടിടം നിര്‍മിക്കുന്നത്. ചെങ്കല്ലുകള്‍ക്ക് പകരം ജി.എഫ്.ആര്‍.ജി. പാനല്‍ ഉപയോഗിച്ചാണ് ചുമരുകള്‍ നിര്‍മിക്കുന്നത്.ഇതിനാല്‍ നിര്‍മാണത്തിന് വേഗതയേറും എന്നതിനു പുറമെ നിര്‍മാണ ചെലവും കുറവാണ്. ഈ പാനല്‍ ഉപയോഗിച്ച് നിര്‍മാണം നടത്തുമ്പോള്‍ കെട്ടിടത്തിനകത്ത് ചൂട് കുറയുകയും 5.6 റിക്ടര്‍ സ്‌കെയില്‍ വരെയുള്ള ഭൂകമ്പങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.

 examination center

സര്‍ക്കാരിനു കീഴില്‍ ജില്ലയില്‍ നിര്‍മിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ എക്‌സാമിനേഷന്‍ സെന്ററാണ് മാങ്ങാട്ടിടത്ത് നിര്‍മിക്കുന്നത്. ഒരേ സമയം നൂറ്റി അമ്പത് പേര്‍ക്ക് ഇരുന്ന് പരീക്ഷയെഴുതാനാകും.ഇരു നില കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് സെന്റര്‍ സ്ഥാപിക്കുന്നത്. താഴെ വ്യാവസായിക സംരംഭങ്ങള്‍ക്കുള്ള മുറികളാണ്. അടുത്ത മാസം അവസാനത്തോടെ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും.

English summary
Construction of the first online examination center in Kannur in its final stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X