സിപിഐ വയനാട്ടില്‍ മേഖലാറിപ്പോര്‍ട്ടിംഗുകള്‍ സംഘടിപ്പിച്ചു
കല്‍പ്പറ്റ: രാജ്യത്ത് മതേതര ശക്തികള്‍ ഒന്നിക്കേണ്ട സമയമായെന്ന് സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി പറഞ്ഞു.ജില്ലയിലെ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍,മണ്ഡലം,ലോക്കല്‍ അംഗങ്ങള്‍ കമ്മറ്റി അംഗങ്ങള്‍ പങ്കെടുക്കുന്ന മേഖലാ റിപ്പോര്‍ട്ടിങ്ങുകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാറിന്റെ ഭരണത്തിനെതിരെ ജനങ്ങള്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.രാജ്യത്തിന്റെ മതേതരത്വവും ഭരണ ഘടനയും സംരക്ഷിക്കപെടണമെങ്കില്‍ രാജ്യത്ത് മതേതര ഗവണ്‍മെന്റ് ഉണ്ടായെ മതിയാകൂ. മതേതര ശക്തികളുടെ ചെറിയ അഭിപ്രായ വത്യാസങ്ങള്‍ മാറ്റി വെച്ച് ഫാസിസ്റ്റ് ഭരണത്തിനെതിരായി ഒന്നിക്കമെന്നും സത്യന്‍ മൊകേരി പറഞ്ഞു.

കല്‍പറ്റയില്‍ നടന്ന വൈത്തിരി,കല്‍പറ്റ മണ്ഡലം റിപ്പോര്‍ട്ടിങ്ങില്‍ എം വി ബാബു അധ്യക്ഷത വഹിച്ചു.സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ:കെ രാജന്‍ എം എല്‍ എ,കല്‍പറ്റ മണ്ഡലം കമ്മറ്റി സെക്രട്ടറി ഡോ:അമ്പി ചിറയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി കെ മൂര്‍ത്തി വിജയന്‍ ചെറുകര എന്നിവര്‍ സംസാരിച്ചു.
മീനങ്ങാടിയില്‍ നടന്ന ബത്തേരി,പുല്‍പ്പളളി മണ്ഡലം റിപ്പോര്‍ട്ടിങ്ങില്‍ ടി ജെ ചാക്കോച്ചന്‍ അധ്യക്ഷത വഹിച്ചു.സി എം സുധീഷ് സ്വാഗതവും എന്‍ ഫാരിസ് നന്ദിയും പറഞ്ഞു.മാനന്തവാടിയില്‍ നടന്ന പനമരം,മാനന്തവാടി മണ്ഡലം കമ്മറ്റി റിപ്പോര്‍ട്ടിങ്ങില്‍ ജോണി മറ്റത്തലാനി സ്വാഗതവും,സുരേഷ് ബാബു നന്ദി പറഞ്ഞു.ഇ ജെ ബാബു അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications