Get Updates
Get notified of breaking news, exclusive insights, and must-see stories!

ജവഹര്‍ സ്റ്റേഡിയം സംരക്ഷിക്കാന്‍ കായിക മാര്‍ച്ചുമായി സിപിഎം

കണ്ണൂര്‍: ജവഹര്‍ സ്റ്റേഡിയം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 13 ന് മൂന്ന് മണിക്ക് കായിക മാര്‍ച്ച് സംഘടിപ്പിക്കാന്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ജനകീയ കായിക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജവഹര്‍ സ്റ്റേഡിയത്തില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക.

ജവഹര്‍ സ്റ്റേഡിയം മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ചെയ്തതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം വി ജയരാജന്‍ പറഞ്ഞു. ഒരു ഡസനോളം മാലിന്യ വണ്ടികളാണ് കളിസ്ഥലത്ത് പോയാല്‍ കാണാന്‍ കഴിയുക.

sa

ഇത്തരമൊരു സ്ഥിതി കേരളത്തില്‍ ഒരിടത്തും ഉണ്ടാവില്ല. ഈ മാലിന്യങ്ങള്‍ക്ക് പുറമെ നിര്‍ദ്ദിഷ്ഠ പ്ലാന്റിന്റെ യന്ത്രോപകരണങ്ങളും കളിസ്ഥലത്താണ് നിക്ഷേപിച്ചിരിക്കുന്നത്. കാട് പിടിച്ച് കിടക്കുന്ന ഗ്രൗണ്ട് നന്നാക്കാനോ, വൃത്തിഹീനമായ ടോയ്ലറ്റ് റൂം ഉപയോഗപ്രദമാക്കാനോ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ കുറച്ച് സ്ഥലത്തെ കാട് വെട്ടിമാറ്റിയിട്ടുണ്ട്.

നമുക്ക് വേണ്ടത് അടിയന്തിര പരിഹാരവും, സമഗ്രമായ നവീകരണ പ്രവര്‍ത്തനവുമാണ്. അടിയന്തിരമായും മാലിന്യവഹിച്ചുകൊണ്ടുള്ള വണ്ടികള്‍ അവിടെ നിന്നും മാറ്റണം. ഏത് സ്ഥലത്ത് വണ്ടികള്‍ പാര്‍ക്ക് ചെയ്താലും അതില്‍ മാലിന്യം ഉണ്ടാവാന്‍ പാടില്ല. കാട് മുഴുവന്‍ വെട്ടിമാറ്റണം. ടോയ്ലറ്റ് വൃത്തിയാക്കണം, വെള്ളം ലഭ്യമാക്കണം.

ഈ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം കിഫ്ബി പോലുള്ള ഏജന്‍സികള്‍ വഴി സമഗ്രമായ നവീകരണ പദ്ധതി സര്‍ക്കാറുമായി കൂടിയാലോചിച്ച് നടപ്പാക്കണം. ജവഹര്‍ സ്റ്റേഡിയത്തെക്കാള്‍ പരിതാപകരമാണ് മരക്കാര്‍കണ്ടിയിലെ രാജീവ്ഗാന്ധി സ്റ്റേഡിയവും. രാജീവ് ഗാന്ധി സ്റ്റേഡിയം ഇ പി ലത മേയറായിരുന്ന ഘട്ടത്തില്‍ കളിസ്ഥലം വന്‍തുക ചെലവഴിച്ച് നവീകരിച്ചിരുന്നു.

അതിപ്പോള്‍ കാട് പിടിച്ച് കിടക്കുകയാണ്. ഗാലറി കാട് കൊണ്ട് മൂടിയ നിലയിലാണ്. മഞ്ചപ്പാലത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ തദ്ദേശവാസികള്‍ക്ക് കളിസ്ഥലമാണ് നഷ്ടപ്പെട്ടത്. മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധം ചര്‍ച്ചയിലൂടെ പരിഹരിച്ചത് മറ്റൊരു സ്ഥലത്ത് കളിസ്ഥലം ഉണ്ടാക്കിക്കൊടുക്കുമെന്ന് കോര്‍പ്പറേഷന്‍ ഉറപ്പു നല്‍കിയിട്ടാണ്.

എന്നാല്‍ അത് ലംഘിക്കപ്പെട്ടു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കളിസ്ഥലങ്ങളെല്ലാം കാടുപിടിച്ചും, മാലിന്യനിക്ഷേപ കേന്ദ്രങ്ങളായും ഉള്ള കളിസ്ഥലം നഷ്ടപ്പെടുത്തിയും യു.ഡി.എഫ് ഭരണം നടത്തുന്നത്. ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എം വി ജയരാജന്‍ പറഞ്ഞു.

ജവഹര്‍ സ്റ്റേഡിയം സംരക്ഷണ സമിതി രൂപീകരണ യോഗത്തില്‍ ടി.വി.രാജേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ വി.കെ.സനോജ്, എം.കെ. നാസര്‍, കണ്ണൂര്‍ എസ് എന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണ സമിതി അംഗം ഡോ. പി.പി. ബിനീഷ് സ്വാഗതം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+