എങ്ങനെ ആഘോഷിക്കും ധോണി ഈ പിറന്നാള്‍?
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ആരാധകരും പ്രിയപ്പെട്ട ക്യാപ്റ്റനെ പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലാണ്. എന്നാല്‍ എം എസ് ധോണിയാകട്ടെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന് മുമ്പായി നാല് ഫാസ്റ്റ് ബൗളര്‍മാരെ ഒപ്പിച്ചെടുക്കാനുള്ള തത്രപ്പാടിലും. അതേ, ഇന്ത്യന്‍ ക്രിക്കറ്റിന്റെ തല ധോണിക്ക് മുപ്പത്തിമൂന്നാം പിറന്നാളാണ് ജൂലൈ ഏഴ് തിങ്കളാഴ്ച.
ധോണിയുടെ രണ്ടാം ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് മനോഹരമായ ഒരു സന്ദേശം ധോണിക്കയച്ചത്. ഹാപ്പി ബര്‍ത്ത്ഡേ തല, ഇനിയും 100 കൊല്ലം കൂടി ഞങ്ങളുടെ ക്യാപ്റ്റനായിരിക്കൂ എന്നാണ് ടീം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രണ്ട് ടീമുകളിലെയും ധോണിയുടെ കൂട്ടുകാരന് സുരേഷ് റെയ്നയും ധോണിക്ക് ആശംസകള്‍ അറിയിച്ചു.

ഇത് നമ്മ തല ധോണി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരില് ഒരാളാണ് ധോണി. 1981 ജൂലൈ ഏഴിന് റാഞ്ചിയിലാണ് ധോണി ജനിച്ചത്.

അടി തിരിച്ചടി
ക്രിക്കറ്റിന്റെ സാമ്പ്രദായിക ബാറ്റിംഗ് ശൈലികളൊന്നും ധോണിക്ക് വഴങ്ങില്ല. 2004 ലാണ് വെടിക്കെട്ട് ബാറ്റിംഗുമായി ധോണി ഇന്ത്യന്‍ ടീമിലെത്തിയത്. ടീമിന്റെ ജാതകം തന്നെ മാറിപ്പോയി ഈ വരവോടെ.

അടി മാത്രമല്ല
വെറും കാടനടി മാത്രമല്ല ലോകം കണ്ട ഏറ്റവും മികച്ച മാച്ച് ഫിനിഷര്‍മാരില്‍ ഒരാള്‍ കൂടിയാണ് ധോണി. ലാസ്റ്റ് ഓവറില്‍ സിക്സ് അടിച്ച് ജയിപ്പിക്കലാണ് കക്ഷിയുടെ ഫേവറിറ്റ് ഹോബി.

ക്യാപ്റ്റന്‍ കൂള്‍
ലോകകപ്പ് ഫൈനല്‍ അടക്കം പല കളികളിലും ധോണി സിക്സ് അടിച്ച് കളി തീര്‍ത്തിട്ടുണ്ട്. റണ്‍റേറ്റ് മല പോലെ കേറിപ്പോയാലും ധോണി മിസ്റ്റര്‍ കൂളായി ക്രീസിലുണ്ടാകും. അമിതമായ വികാരവിക്ഷോഭങ്ങള്‍ മഹി ഗ്രൗണ്ടില്‍ കാട്ടാറില്ല.

എല്ലാത്തിനും സാക്ഷി
ധോണിയും ഭാര്യ സാക്ഷിയുമാണ് സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും വലിയ സെലിബ്രിറ്റി ദമ്പതികള്‍. കുറെയേറെ വിവാദങ്ങളിലും ഇവര്‍ ചെന്ന് പെട്ടിട്ടുണ്ട്.

ലോകകപ്പുകളുടെ തോഴന്
2007 ല്‍ ട്വന്റി 20 ലോകകപ്പ്, 2011ല്‍ ഏകദിന ലോകകപ്പ്, ഇത്തവണ ട്വന്റി 20 ലോകകപ്പ് ഫൈനല്‍, ചാമ്പ്യന്‍സ് ട്രോഫി, ഐ പി ല്‍ കിരീടങ്ങള്‍ എന്നിവയെല്ലാം ക്യാപ്റ്റന്‍ ധോണിയുടെ കണക്കില്‍പെടുന്നു.

ഇംഗ്ലണ്ടില്‍ എന്താകും
അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീമിനെ ഇംഗ്ലണ്ടില്‍ കാത്തിരിക്കുന്നത്. ന്യൂസിലന്‍ഡിലും ദക്ഷിണാഫ്രിക്കയിലും തോറ്റ ഇന്ത്യയ്ക്ക് തിരിച്ചുവന്നേ മതിയാകൂ. കഴിയുമോ ധോണിക്കും കൂട്ടര്‍ക്കും ഒരു തിരിച്ചുവരവ്

ഹാപ്പി ബര്‍ത്ത് ഡേ ധോണീ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെയും ആരാധകര്‍ക്കൊപ്പം എം എസ് ധോണിക്ക് വണ്‍ ഇന്ത്യ മലയാളത്തിന്റെയും പിറന്നാള്‍ ആശംസകള്‍.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications