കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എങ്ങനെ ആഘോഷിക്കും ധോണി ഈ പിറന്നാള്‍?

Google Oneindia Malayalam News

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ആരാധകരും പ്രിയപ്പെട്ട ക്യാപ്‌റ്റനെ പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലാണ്. എന്നാല്‍ എം എസ് ധോണിയാകട്ടെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന് മുമ്പായി നാല് ഫാസ്റ്റ് ബൗളര്‍മാരെ ഒപ്പിച്ചെടുക്കാനുള്ള തത്രപ്പാടിലും. അതേ, ഇന്ത്യന്‍ ക്രിക്കറ്റിന്റെ തല ധോണിക്ക് മുപ്പത്തിമൂന്നാം പിറന്നാളാണ് ജൂലൈ ഏഴ് തിങ്കളാഴ്ച.

ധോണിയുടെ രണ്ടാം ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് മനോഹരമായ ഒരു സന്ദേശം ധോണിക്കയച്ചത്. ഹാപ്പി ബര്‍ത്ത്‌ഡേ തല, ഇനിയും 100 കൊല്ലം കൂടി ഞങ്ങളുടെ ക്യാപ്റ്റനായിരിക്കൂ എന്നാണ് ടീം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രണ്ട് ടീമുകളിലെയും ധോണിയുടെ കൂട്ടുകാരന്‍ സുരേഷ് റെയ്‌നയും ധോണിക്ക് ആശംസകള്‍ അറിയിച്ചു.

ഇത് നമ്മ തല ധോണി

ഇത് നമ്മ തല ധോണി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് ധോണി. 1981 ജൂലൈ ഏഴിന് റാഞ്ചിയിലാണ് ധോണി ജനിച്ചത്.

അടി തിരിച്ചടി

അടി തിരിച്ചടി

ക്രിക്കറ്റിന്റെ സാമ്പ്രദായിക ബാറ്റിംഗ് ശൈലികളൊന്നും ധോണിക്ക് വഴങ്ങില്ല. 2004 ലാണ് വെടിക്കെട്ട് ബാറ്റിംഗുമായി ധോണി ഇന്ത്യന്‍ ടീമിലെത്തിയത്. ടീമിന്റെ ജാതകം തന്നെ മാറിപ്പോയി ഈ വരവോടെ.

അടി മാത്രമല്ല

അടി മാത്രമല്ല

വെറും കാടനടി മാത്രമല്ല ലോകം കണ്ട ഏറ്റവും മികച്ച മാച്ച് ഫിനിഷര്‍മാരില്‍ ഒരാള്‍ കൂടിയാണ് ധോണി. ലാസ്റ്റ് ഓവറില്‍ സിക്‌സ് അടിച്ച് ജയിപ്പിക്കലാണ് കക്ഷിയുടെ ഫേവറിറ്റ് ഹോബി.

ക്യാപ്റ്റന്‍ കൂള്‍

ക്യാപ്റ്റന്‍ കൂള്‍

ലോകകപ്പ് ഫൈനല്‍ അടക്കം പല കളികളിലും ധോണി സിക്‌സ് അടിച്ച് കളി തീര്‍ത്തിട്ടുണ്ട്. റണ്‍റേറ്റ് മല പോലെ കേറിപ്പോയാലും ധോണി മിസ്റ്റര്‍ കൂളായി ക്രീസിലുണ്ടാകും. അമിതമായ വികാരവിക്ഷോഭങ്ങള്‍ മഹി ഗ്രൗണ്ടില്‍ കാട്ടാറില്ല.

എല്ലാത്തിനും സാക്ഷി

എല്ലാത്തിനും സാക്ഷി

ധോണിയും ഭാര്യ സാക്ഷിയുമാണ് സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും വലിയ സെലിബ്രിറ്റി ദമ്പതികള്‍. കുറെയേറെ വിവാദങ്ങളിലും ഇവര്‍ ചെന്ന് പെട്ടിട്ടുണ്ട്.

ലോകകപ്പുകളുടെ തോഴന്‍

ലോകകപ്പുകളുടെ തോഴന്‍

2007 ല്‍ ട്വന്റി 20 ലോകകപ്പ്, 2011ല്‍ ഏകദിന ലോകകപ്പ്, ഇത്തവണ ട്വന്റി 20 ലോകകപ്പ് ഫൈനല്‍, ചാമ്പ്യന്‍സ് ട്രോഫി, ഐ പി ല്‍ കിരീടങ്ങള്‍ എന്നിവയെല്ലാം ക്യാപ്റ്റന്‍ ധോണിയുടെ കണക്കില്‍പെടുന്നു.

ഇംഗ്ലണ്ടില്‍ എന്താകും

ഇംഗ്ലണ്ടില്‍ എന്താകും

അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീമിനെ ഇംഗ്ലണ്ടില്‍ കാത്തിരിക്കുന്നത്. ന്യൂസിലന്‍ഡിലും ദക്ഷിണാഫ്രിക്കയിലും തോറ്റ ഇന്ത്യയ്ക്ക് തിരിച്ചുവന്നേ മതിയാകൂ. കഴിയുമോ ധോണിക്കും കൂട്ടര്‍ക്കും ഒരു തിരിച്ചുവരവ്

ഹാപ്പി ബര്‍ത്ത് ഡേ ധോണീ

ഹാപ്പി ബര്‍ത്ത് ഡേ ധോണീ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും ആരാധകര്‍ക്കൊപ്പം എം എസ് ധോണിക്ക് വണ്‍ ഇന്ത്യ മലയാളത്തിന്റെയും പിറന്നാള്‍ ആശംസകള്‍.

English summary
Cricketers and fans wished India captain MS Dhoni on his 33rd birthday today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X