Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റായ റിപ്പോർട്ടുനൽകി വിധവാപെൻഷൻ നിഷേധിച്ച സംഭവം: നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

മയ്യില്‍:കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത് തെറ്റായ റിപ്പോര്‍ട്ട് നല്‍കി വിധവാ പെന്‍ഷന്‍ നിഷേധിക്കപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

പുനര്‍വിവാഹിതയല്ലാത്ത സ്ത്രീ പുനര്‍വിവാഹിതയാണെന്ന് സാക്ഷ്യപത്രം നല്‍കിയതിനെ തുടര്‍ന്ന് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ (വിധവാ പെന്‍ഷന്‍) നിരസിക്കപ്പെട്ട സംഭവത്തിലാണ് കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഐ.സി.ഡി. എസ് സൂപ്പര്‍വൈസറെ മനുഷ്യാവകാശ കമ്മീഷന്‍ താക്കീതു നല്‍കി. വീഴ്ച ആവര്‍ത്തിക്കരുതെന്ന് ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനിയുണ്ടായാല്‍ കര്‍ശനനടപടിയെടുക്കുമെന്നും മനുഷ്യാവകാശ കമ്മിഷന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

MONEY NEW

തെറ്റായ സാക്ഷ്യപത്രം കാരണം വിധവാപെന്‍ഷന്‍ നഷ്ടമായ സാഹചര്യത്തില്‍ പരാതിക്കാരിക്ക് ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. പരാതിക്കാരിയായ പഴശ്ശി സ്വദേശിനി പി.വി.ടെസ്സിക്ക് എത്രയും വേഗം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിക്കണമെന്നും കമ്മീഷന്‍ കുറ്റിയാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2020 നവംബര്‍ 2 ന് ചേര്‍ന്ന കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സമിതിയാണ് പെന്‍ഷന്‍ നിഷേധിച്ചത്. ഇതുമുതല്‍ ഇനി പെന്‍ഷന്‍ അനുവദിക്കുന്ന തീയതി വരെയുള്ള കാലയളവിലെ പെന്‍ഷന്‍ തുക എത്രയാണെന്ന് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി ഐ.സി.ഡി.എസ്. സൂപ്പര്‍വൈസറെ അറിയിക്കണം. അറിയിപ്പ് ലഭിച്ച് രണ്ടാഴ്ചക്കകം സൂപ്പര്‍വൈസര്‍ പ്രസ്തുത തുക പരാതിക്കാരിക്ക് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു. തുക നല്‍കിയ ശേഷം ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ കമ്മീഷനില്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പരാതിക്കാരിക്ക് വേണ്ടി അഡ്വ.കെ വി മനോജ് കുമാര്‍ ഹാജരായി. രാഷ്ട്രീയപരവും വ്യക്തിപരവും കാരണങ്ങളാല്‍ പരാതിക്കാരിക്ക് പെന്‍ഷന്‍ നിഷേധിക്കാനായി പരാതിക്കാരി പുനര്‍വിവാഹിതയാണെന്ന വ്യാജ റിപ്പോര്‍ട്ട് ഐ.സി.ഡി. എസ് സൂപ്പര്‍വൈസര്‍ സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിനെ ചോദ്യം ചെയ്ത് ടെസ്സി വാര്‍ഡ് മെമ്പറെയും ആശാ വര്‍ക്കര്‍റെയും പഞ്ചായത്ത് സെക്രട്ടറിയെയും പ്രതിയാക്കി മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. പരാതി പരിശോധിച്ച മനുഷ്യാവകാശ കമ്മീഷന്‍ പഞ്ചായത്ത് നല്‍കിയ റിപ്പോര്‍ട്ട് വ്യാജമാണെന്നും പരാതിക്കാരിയോടുള്ള വിരോധം മൂലം മാത്രമാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കമീഷന്‍ കണ്ടെത്തി. അതിനെ തുടര്‍ന്നാണ് പെന്‍ഷന്‍ അനുവദിക്കണമെന്നും ഐ.സി.ഡി. എസ് സൂപ്പര്‍വൈസര്‍ നഷ്ടപരിഹാരം നല്‍കാനും കമ്മീഷന്‍ ഉത്തരവായത്.ക്ഷേമപെന്‍ഷന്‍ നല്‍കുന്നതു രാഷ്ട്രീയവും മറ്റുപരിഗണനകളും വെച്ചാണെന്ന പരാതി പഞ്ചായത്തുകള്‍ക്കെതിരെ വ്യാപകമായിട്ടുണ്ട് ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ണായകവിധിയുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+