Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡികെ ശിവകുമാര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് ശിവകുമാറിനെ ബംഗളൂരു ശേഷാദ്രിപുരത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ മുതല്‍ അദ്ദേഹത്തിന് തുടര്‍ച്ചയായ പുറംവേദനയുണ്ടായതായും രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശിവകുമാറിന് മൂന്ന് ദിവസത്തേക്ക് പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ച ഡോക്ടര്‍മാര്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടു. ഭാര്യ ഉഷയും മകള്‍ ഐശ്വര്യയും അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.

dknewn

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവിലുള്ള ഏറ്റക്കുറച്ചിലും കാരണം നവംബര്‍ ഒന്നാം തിയ്യതിയും ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം നവംബര്‍ 7ന് മൈസൂരു സന്ദര്‍ശന വേളയില്‍ ഡി കെ ശിവകുമാര്‍ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശിവകുമാര്‍ രാമനഗര ജില്ലയിലെ കനകപുരയിലെ തന്റെ മണ്ഡലവും സന്ദര്‍ശിച്ചു.

മുന്‍ മന്ത്രി കൂടിയായ ശിവകുമാറിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുകയും തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത് കൃത്യം 50 ദിവസത്തിന് ശേഷം ഒക്ടോബര്‍ 23 ന് അദ്ദേഹം ജയില്‍ മോചിതനായി. ദില്ലി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 26 ന് ശിവകുമാര്‍ ബെംഗളൂരുവിലെത്തിയ ശിവകുമാറിന് അനുയായികളില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും വന്‍ സ്വീകരണമാണ് ലഭിച്ചത്. വരാനിരിക്കുന്ന കര്‍ണാടക ഉപതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ തിങ്കളാഴ്ച ശിവകുമാറിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+