കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുത്തിയൊലിച്ചെത്തിയ പ്രളയ ജലം; ഡോൾഫിൻ പോലെ കേരളത്തിന്‍റെ സൈന്യം,രംഗത്തുണ്ടായിരുന്നത് 2000ലധികം പേർ

Google Oneindia Malayalam News

കൊച്ചി: "അഞ്ചടി വലിപ്പത്തിലുള്ള വള്ളം ലോറിയിൽ കെട്ടി വച്ച് ഞങ്ങൾ കാത്തിരിക്കുകയാണ്... ഒരു സന്ദേശം ലഭിച്ചാൽ കുട്ടനാട്ടിലേക്ക് പോകാൻ.' ചെല്ലാനത്തു നിന്ന് രക്ഷാപ്രവർത്തനത്തിനായി പോകാൻ ഒരുങ്ങി നിൽക്കുന്ന മത്സ്യത്തൊഴിലാളിയായി ജിബിന്‍റെ വാക്കുകളാണിത്. ജിബിൻ മാത്രമല്ല, കൂടപ്പിറകളുടെ രക്ഷിക്കാൻ കടലമ്മയുടെ മക്കൾ ഇതുപോലെ പല കോണുകളിൽ ഒരുങ്ങി നിൽക്കുകയാണ്.

<strong>മഴക്കെടുതിയില്‍ മലപ്പുറം ജില്ലയില്‍ 3363199 കുലച്ച വാഴകള്‍ നശിച്ചു, 12കോടിയുടെ കൃഷിനാശം</strong>മഴക്കെടുതിയില്‍ മലപ്പുറം ജില്ലയില്‍ 3363199 കുലച്ച വാഴകള്‍ നശിച്ചു, 12കോടിയുടെ കൃഷിനാശം

ഒരു സന്ദേശം ലഭിച്ചാൽ ദുരന്തമുഖത്തേക്കെത്തുന്ന രക്ഷാസൈന്യമായി. മുഖ്യമന്ത്രി പറഞ്ഞതുപോലെ കേരളത്തിന്‍റെ സൈന്യമായി അവർ കാത്തു നിൽക്കുകയാണ്. കേരളത്തെ വിറപ്പിച്ച പ്രളയം തുടങ്ങിയതു മുതൽ ഇന്നലെ വരെ 2000ത്തിലധികം മത്സ്യത്തൊഴിലാളികളാണ് സംസ്ഥാനത്തിന്‍റെ അങ്ങോളമിങ്ങോളം രക്ഷാപ്രവർത്തനങ്ങൾ‌ക്ക് നേതൃത്വം കൊടുത്തത്. 300 ലധികം ചെറുതും വലുതുമായ മത്സ്യ ബന്ധന ബോട്ടുകളാണ് രക്ഷാപ്രവർത്തനം മുൻപന്തിയിൽ നിന്നു. ഇതിൽ ഏറിയ പങ്കും കൊച്ചിയിലായിരുന്നു.

Fishermen

സ്ഥിതിഗതികൾ കൈവിട്ടു പോകുന്നതറിഞ്ഞ് 16ന് രാവിലെ തന്നെ രക്ഷാ പ്രവർത്തനത്തിന് മത്സ്യതൊഴിലാളികൾ രംഗത്തിറങ്ങുകയായിരുന്നു. രാവിലെ തുടങ്ങി ആദ്യഘട്ട രക്ഷാപ്രവർത്തനത്തിൽ 12 ചെറു വഞ്ചികളായിരുന്ന പങ്കുചേരന്നത്. ഉച്ചയ്ക്ക് ശേഷം വൈപ്പിനിൽ നിന്ന് 16 മുറിവഞ്ചികളും, 25 ക്യാരിയർ വള്ളങ്ങളും ചെല്ലാനത്തിന് നിന്ന് അഞ്ചു വള്ളങ്ങളും രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി. തുടർച്ചയായി ജലനിരപ്പ് ഉയർന്നു കൊണ്ടിരുന്നപ്പോളും കടലിൽ തുള്ളിച്ചാടുന്ന ഡോൾ ഫിൻ കണക്കെ അവർ ദുരന്തമുഖങ്ങളിലേക്ക് കടന്നു.

ജലനിരപ്പ് ഉയർന്ന് പ്രളയം കൂടുതൽ മേഖലയെ ബാധിച്ചു തുടങ്ങിയ 17ന് വൈപ്പിനിൽ നിന്ന് 57, കൊച്ചി, ചെല്ലാനം 77, ശനിയാഴ്ച 24, വൈപ്പിൻ 14 അന്തകാരനാഴി അഞ്ച് എന്നി നിലയിൽ മത്സ്യ തൊഴിലാളികളുമായി രക്ഷാപ്രവർത്തനം തുടർന്നു. തുരുത്തുകളിൽ പുഴയോരങ്ങളിൽ പാലങ്ങളിൽ തുടങ്ങി ഒറ്റപ്പെട്ടു പോയവർക്ക് തുണയായി അവർ നീങ്ങി. പലപ്പോഴും ജീവൻ പണയം വച്ചാണ് മത്സ്യതൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരുടേയും സാങ്കേതിക സാഹയമോ പോലുമില്ലാതെ രക്ഷാപ്രവർത്തനം നടത്തേണ്ട നിലയിലേക്ക് കാര്യങ്ങൾ മാറി.

കാറ്റുകോളും നിറഞ്ഞ് നിന്ന സമയത്താണ് ആലുവ പാലത്തിൽ കുടുങ്ങിയവരെ രക്ഷപെടുത്തുന്നതിനായി മത്സ്യതൊഴിലാളികൾ എത്തുന്നത്. രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് പറഞ്ഞ് നേവിയും സൈന്യവും പിന്മാറി സ്ഥലത്ത് വെല്ലുവിളി ഏറ്റെടുത്ത് മത്സ്യതൊഴിലാളികൾ ഒരു മനസോടെ നീങ്ങി. ഒടുവിൽ ദുരിത കയങ്ങൾ താണ്ടി 200 പേരെയാണ് അവിടെ നിന്ന് മാത്രം രക്ഷപെടുത്തിയത്. ഇതിനിടയിൽ കൊച്ചിയിൽ വള്ളത്തിന്‍റെ ലഭ്യത കുറഞ്ഞുവെന്ന തോന്നിയ സമയത്ത് പെരുന്നാളിന് നാട്ടിൽ പോയ ഇതര സംസ്ഥാനക്കാരുടെ നാല് വള്ളിങ്ങൾ സിസി ചെയ്ത് ദുരന്ത നിരവാരണത്തിനായും ഉപയോഗിച്ചു.

എന്നാൽ പല സ്ഥലങ്ങളിലും വലിയ ദുരിതങ്ങൾ നേരിടേണ്ടി വന്നുവെന്ന് മത്സ്യതൊഴിലാളികൾ വ്യക്തമാക്കുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ ബോട്ടുകൾ ആലുവ പറവൂർ പാലങ്ങളിൽ കുടുങ്ങി. ഏറെ പ്രയാസപ്പെട്ടാണ് പിന്നീടുള്ള രക്ഷാപ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. കുത്തിയതോട് കുറവശേരി തുടങ്ങിയ പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം ഏറെ പ്രയാസകരമായിരുന്നുവെന്ന് കോസ്റ്റ് ഗാർഡും സമ്മതിക്കുന്നു.

കേരളത്തിന്‍റെ സൈന്യം മത്സ്യത്തൊഴിലാളികളാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും പണവും വാഗ്ദാനം ചെയ്തു. തകര്‍ന്ന ബോട്ടുകള്‍ നന്നാക്കി നല്‍കാമെന്നും ഉറപ്പു നല്‍കിയിരുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്ത മുഴുവൻ മത്സ്യതൊഴിലാളികളേയും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ആദരിക്കുന്നതിനായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കൊല്ലത്ത് മുഖ്യമന്ത്രി നേരിട്ട് മത്സ്യതൊഴിലാളികളെ ആദരിക്കും. ഞായറാഴ്ച കൊച്ചി ഗോശ്രീയിൽ മത്സ്യതൊഴിലാളി ഫെഡറേഷനും എസ്.ശർമ എംഎൽഎയും ചേർന്ന് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Ernakulam Local News about 'Kerala Army'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X