Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് വൃദ്ധന്‍ മരിച്ചു

മൂവാറ്റുപുഴ: പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ചവിട്ടി വൈദ്യുത അഘാതമേറ്റ് വൃദ്ധന്‍ മരിച്ചു. വാളകം റാക്കാട് വെണ്ടറവീട്ടില്‍ കരുണാകരന്‍ നായര്‍ (74) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.15 ഓടെ റാക്കാട് മേപ്പാടം പാടശേഖരത്തിലാണ് അപകടം. പശുവിനെ സ്വന്തം സ്ഥലത്ത് കൊണ്ടുപോകുമ്പോളാണ് അപകടമുണ്ടായത്.

പൊട്ടി നിലത്തു വീണുകിടന്ന കെ.എസ്.ഇ.ബിയുടെ വൈദ്യുത ലൈനില്‍ തട്ടി വൈദ്യുതഘാതമേല്‍ക്കകയായിരുന്നു. കൃഷിയിടങ്ങളിലെ മോട്ടോര്‍ പുരകളിലേക്കുള്ള വൈദ്യുതി ലൈനാണ് പൊട്ടിവീണ് കിടന്നത്. കരുണാകരന്‍ നായര്‍ തിരിച്ചു വരാന്‍ താമസിച്ചതിനെ തുടര്‍ന്ന് അയല്‍ വാസി ചള്ളിയില്‍ രാജന്‍ പാടത്തിറങ്ങി നോക്കിയപ്പോള്‍ ഇയാള്‍ക്കും നിസാരമായി വൈദ്യുതിഅഘാതമേറ്റു.

Karunakaran Nair

തിരികെ വന്ന് പരിസരവാസികളെ വിളിച്ചു വരുത്തി നോക്കിയപ്പോഴാണ് വൈദ്യുതി ലൈനില്‍ തട്ടി വീണ് കിടക്കുന്ന കരുണാകരന്‍ നായരെ കണ്ടത്. പാടത്തേക്കുള്ള വൈദ്യുതി ലൈനിലെ ഫ്യൂസ് ഊരിമാറ്റി കരുണാകരന്‍ നായരെ ഉടന്‍ മൂവാററുപുഴ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടു വളപ്പില്‍ സംസ്‌ക്കരിച്ചു. ഭാര്യ: ഇന്ദിര : മക്കള്‍ : പ്രകാശ്, പ്രഭാഷ്, പ്രദിപ്(സെക്രട്ടറി പെഴയ്ക്കാപ്പിള്ളി റൂറല്‍ സഹകരണ സംഘം) മരുമക്കള്‍ : മന്‍ജു, പ്രിയ, ബിന്ദു.

ദിവസങ്ങള്‍ക്കു മുമ്പ് റബ്ബര്‍ മരം മറിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീണ് ലൈന്‍ പൊട്ടി വീണത് . ഇത് കണ്ട നാട്ടുകാര്‍ മൂവാററുപുഴ വെള്ളൂര്‍ക്കുന്നം കെ.എസ്.ഇ.ബി. ഓഫീസില്‍ അറിച്ചതാണ്. എന്നാല്‍ ലൈന്‍ അറ്റകുറ്റപണി നടത്താത്തതും ഇവിടേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടുകളിലേക്കുള്ള ലൈന്‍ അല്ലാത്തതും മോട്ടോര്‍ പുരകള്‍ പ്രവര്‍ത്തിക്കാത്തതു മൂലം പിന്നീട് ഇവിടേക്ക് ആരും ശ്രദ്ധിക്കുകയുണ്ടായില്ല.

വൈദ്യുതി തകരാര്‍ ഇല്ലാതാക്കിപൊട്ടി വീണ ലൈന്‍ നന്നാക്കിയെന്നായിരുന്നു നാട്ടുകാര്‍ കരുതിയിരുന്നത്. അപകടമറിഞ്ഞ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ സുരേഷ് കുമാര്‍, പെരുമ്പാവൂര്‍ എക്‌സി: എന്‍ജിനിയര്‍ കാസിം, മൂവാററുപുഴ എക്‌സി : എന്‍ജിനിയര്‍ പി.എ.പ്രഭ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+