ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി ഓഫിസിന് നേരെ എസ്എഫ്‌ഐ ആക്രമണം
കൊച്ചി: മഹാരാജാസില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യൂ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ അപാകത ആരോപിച്ച് മാധ്യമ സ്ഥാപനത്തിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണം. ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി എം.ജി റോഡിലുള്ള ഓഫീസിലെത്തിയാണ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.
ഉച്ചയോടെ പ്രകടനമായെത്തിയ ഇരുപതോളം പേര്‍ വരുന്ന സംഘം സ്ഥാപനത്തിനകത്ത് കയറി മുദ്രാവാക്യം വിളിക്കുകയും പത്രങ്ങള്‍ കീറി നശിപ്പിക്കുകയും ചെയ്തു. മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പോസ്റ്ററും പതിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ കേസെടുത്തതായി സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

വാര്‍ത്ത തലവാചകത്തിന്റെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫീസിനകത്ത് കയറി പത്രം കത്തിച്ച എസ്എഫ്ഐ പ്രവര്‍ത്തകരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നതാണ് ഈ നടപടി. വലിയ ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആക്രമികളെ സഹായിക്കാനേ വഴിവെക്കുകയുള്ളുവെന്ന് പ്രസിഡന്റ് ഡി ദിലീപും സെക്രട്ടറി സുഗതന്‍ പി ബാലനും പറഞ്ഞു.












Click it and Unblock the Notifications