എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് പ്രതിരോധത്തിന് പ്രായം പ്രശ്‌നമല്ല, 104കാരി അന്നം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

Google Oneindia Malayalam News

അങ്കമാലി: പ്രായത്തെ വെല്ലുന്ന മനക്കരുത്തോടെയാണ് വാര്‍ധക്യ അവശതകളെ അവഗണിച്ച് അങ്കമാലി കറുകുറ്റി പഞ്ചായത്തിലെ കരയാംപറമ്പ് പുതിയാട്ടില്‍ വീട്ടില്‍ വര്‍ക്കിയുടെ ഭാര്യയായ 104കാരി അന്നം അങ്കമാലി താലൂക്കാശുപത്രിയിലത്തെി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. കോവിഡ് മഹാമാരി വീണ്ടും ഭീതി സൃഷ്ടിച്ചതോടെ സര്‍ക്കാരും ആരോഗ്യവകുപ്പും ബന്ധപ്പെട്ട ഏജന്‍സികളും നിയന്ത്രണങ്ങളും പ്രചാരണങ്ങളും ഊര്‍ജിതമാക്കി. അതോടെയാണ് കോവിഡ് വാക്‌സിന്‍ തീര്‍ക്കുന്ന സംരക്ഷണ വലയത്തിലെ കണ്ണിയാവാന്‍ പ്രായം വകവെക്കാതെ അന്നവും എത്തിയത് .

annam

ഏഴ് മക്കളും 14 കൊച്ചുമക്കളും 22 പേരക്കുട്ടികളുമുള്ള അന്നം പണ്ടു കാലത്ത് നാട്ടില്‍ ഭീതിപരത്തിയ വിവിധങ്ങളായ മഹാമാരികളുടെ അനുഭവങ്ങള്‍ പാഠമാക്കിയാണ് യുവത്വത്തിന്റെ പ്രസരിപ്പോടെ മക്കളോടൊപ്പം താലൂക്കാശുപത്രിയിലത്തെി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. 104 കാരി കോവിഡ് വാക്‌സിന്‍ എടുക്കാനത്തെിയതറിഞ്ഞ് താലൂക്കാശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. നസീമ നജീബിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പധികൃതര്‍ അന്നത്തെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

കോവിഡ് മഹാമാരിയെ തുരത്താന്‍ അധികാരികള്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയത് ശ്‌ളാഘനീയവും മടി കാണിക്കാതെ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന സന്ദേശവും നല്‍കിയാണ് അന്നം ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.

3000 വോട്ടിന് ഉദുമ പിടിക്കും,34 വർഷത്തെ ചരിത്രം തിരുത്തും; ഞെട്ടിക്കുന്ന കണക്കുമായി കോൺഗ്രസ് റിപ്പോർട്ട്3000 വോട്ടിന് ഉദുമ പിടിക്കും,34 വർഷത്തെ ചരിത്രം തിരുത്തും; ഞെട്ടിക്കുന്ന കണക്കുമായി കോൺഗ്രസ് റിപ്പോർട്ട്

3000 വോട്ടിന് ഉദുമ പിടിക്കും,34 വർഷത്തെ ചരിത്രം തിരുത്തും; ഞെട്ടിക്കുന്ന കണക്കുമായി കോൺഗ്രസ് റിപ്പോർട്ട്3000 വോട്ടിന് ഉദുമ പിടിക്കും,34 വർഷത്തെ ചരിത്രം തിരുത്തും; ഞെട്ടിക്കുന്ന കണക്കുമായി കോൺഗ്രസ് റിപ്പോർട്ട്

പുറത്താക്കലുകൾ എന്നുമൊരു വീക്ക്‌നെസായിരുന്നു; ഐപിഎല്ലിൽ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി എം.എസ് ധോണിപുറത്താക്കലുകൾ എന്നുമൊരു വീക്ക്‌നെസായിരുന്നു; ഐപിഎല്ലിൽ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി എം.എസ് ധോണി

നടി അമിറ ദസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
ഉറച്ച നിലപാടുമായി ‌മുഖ്യമന്ത്രി പിണറായി വിജയൻ | Oneindia Malayalam

Ernakulam
English summary
104-year-old Annam receives Covid vaccine at Angamaly Taluk Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X