എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് ആറ് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: ജില്ലയിൽ 1056 പേർക്ക് വൈറസ് ബാധ

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ആറ് പേർക്ക് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 1056 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവരാണ്. 896 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം വൈറസ് ബാധയേറ്റ 140 പേരുടെയും രോഗത്തിന്റെ ഉറവിടം അറിയില്ല. ഐഎൻഎച്ച്എസ്-6, കളമശ്ശേരി മെഡിക്കൽ കോളേജ്- 236, പി വി എസ്- 26, സഞ്ജീവനി- 142, സ്വകാര്യ ആശുപത്രികൾ - 596, എഫ്എൽ റ്റിസികൾ- 1733 പേരും നിരീക്ഷണത്തിലാണുള്ളത്. വീടുകളിൽ 4084 പേരാണ് നിരീക്ഷണത്തിലുള്ളത്.

കൊവിഡിൽ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി തിരുവനന്തപുരം, ഇന്ന് തലസ്ഥാനത്ത് 986 രോഗികൾകൊവിഡിൽ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി തിരുവനന്തപുരം, ഇന്ന് തലസ്ഥാനത്ത് 986 രോഗികൾ

ഇന്ന് 263 പേർ രോഗ മുക്തി നേടി. ഇതിൽ 256 പേർ എറണാകുളം ജില്ലക്കാരും ഒരാൾ ഇതര സംസ്ഥാനക്കാരനും 6 പേർ മറ്റ് ജില്ലക്കാരുമാണ്. ഇന്ന് 1763 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1460 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23896 ആണ്. ഇതിൽ 22123 പേർ വീടുകളിലും 144 പേർ കോവിഡ് കെയർ സെന്ററുകളിലും 1629 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7876 പേരാണ് ചികിത്സയിലുള്ളത്.

 corona34-15

അതേ സമയം സംസ്ഥാനത്ത് ഇന്ന് 123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 33, തിരുവനന്തപുരം 32, കാസര്‍ഗോഡ് 13, കോട്ടയം 11, എറണാകുളം 6, പത്തനംതിട്ട, വയനാട് 5 വീതം, കൊല്ലം, തൃശൂര്‍ 4 വീതം, ആലപ്പുഴ, പാലക്കാട് 3 വീതം, മലപ്പുറം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Ernakulam
English summary
1056 Coronavirus positive cases reported from Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X