എറണാകുളത്ത് 11 പേർക്ക് കൊറോണ വൈറസ്: രോഗം സ്ഥിരീകരിച്ചത് പുറത്തുനിന്നെത്തിയവർക്ക്!!
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 11 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ എത്തിയ 37 വയസുള്ള ഏലൂർ സ്വദേശിനി, ഇവരുടെ 8 വയസുള്ള മകൻ, അതേ വിമാനത്തിലെത്തിയ 33 കാരനായ കോതമംഗലം സ്വദേശി, 29 കാരനായ നോർത്ത് പറവൂർ സ്വദേശി എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ 11 കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 27 കാരനായ മഞ്ഞപ്ര സ്വദേശി, ജൂൺ 7 ന് മുംബൈ- കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള നേര്യമംഗലം സ്വദേശിനി, ജൂൺ 8 ന് മുംബൈ - കൊച്ചി വിമാനത്തിലെത്തിയ 24 കാരനായ പല്ലാരിമംഗലം സ്വദേശിയക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ 17 ന് ദില്ലി- കൊച്ചി വിമാനത്തിലെത്തിയ 48 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 17 ന് ട്രെയിൻ മാർഗം മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിയ 38കാരനായ മരട് സ്വദേശിനിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂൺ 8 ന് ട്രെയിൻ മാർഗം മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിയ 41 വയസുള്ള മരട് സ്വദേശി, ജൂൺ 8 ന് ട്രെയിനിൽ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തിയ 25കാരിയായ മൂവാറ്റുപുഴ സ്വദേശിനി എന്നിവർക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 1106 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേ സമയം നിരീക്ഷണ കാലയളവ് അവസാനിച്ച 672 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തുിട്ടുണ്ട്. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12479 ആണ്. ഇതിൽ 10121 പേർ വീടുകളിലും, 447 പേർ കൊവിഡ് കെയർ സെന്ററുകളിലും, 1911 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
Recommended Video

ഇന്ന് 11 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 12 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 150 ആണ്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 115 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 110 ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 4 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.












Click it and Unblock the Notifications