Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 115 പേർക്ക് കൊവിഡ്: ചെല്ലാനം ക്ലസറ്ററിൽ 33 പേർക്ക് രോഗം, ഭീഷണിയായി സമ്പർക്ക വ്യാപനം!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 115 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 31 പേർ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി എത്തിയതാണ്. ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 33 പേർക്കും ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 30 പേർക്ക് രോഗം സ്ഥിരീകരിച്ചു. കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 4 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച കരുമാല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 20, 51,56 വയസ്സുള്ള കരുമാലൂർ സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചു. 42 വയസ്സുള്ള കരുമാല്ലൂർ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. 47 വയസ്സുള്ള ആലങ്ങാട് സ്വദേശിനി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിനിയുടെ അടുത്ത ബന്ധുവാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ 33 വയസ്സുകാരനായ ഡോക്ടർ.

41 വയസ്സുള്ള വാരപ്പെട്ടി സ്വദേശിനിയായ ആയുഷ് ഡോക്ടർ, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ 23 വയസ്സുള്ള തമിഴ്നാട് സ്വദേശിനി, 53 വയസ്സുള്ള കൂനമ്മാവ് സ്വദേശി, 43 വയസ്സുള്ള കുമ്പളങ്ങി സ്വദേശി, ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ മുൻപ് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നേരത്തെ രോഗം സ്ഥിരീകരിച്ച ശുചീകരണ ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുള്ള 53 വയസ്സുള്ള ശുചീകരണ ജീവനക്കാരിയായ ചൂർണ്ണിക്കര സ്വദേശിനി എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

999-1585205160

കോഴിക്കോട് എയർപോർട്ടിൽ ജോലി ചെയ്തിരുന്ന 32 വയസ്സുള്ള മൂവാറ്റുപുഴ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ, 19 , 32 വയസ്സുള്ള ചിറ്റാറ്റുകര സ്വദേശികൾ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അങ്കമാലിയിലെ ഒരു കോൺവെന്റിലെ 68 വയസ്സുള്ള കന്യാസ്ത്രീ, മുൻപ് രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്, 76 വയസ്സുള്ള കാഞ്ഞൂർ സ്വദേശി. ഇവർക്ക് രോഗം സ്ഥിരീകരിച്ചത് സംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ചുവരികയാണ്. 45 വയസുള്ള തൃക്കാക്കര സ്വദേശി മുൻപ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചിട്ടുള്ളത്.

ഇന്ന് 5 പേരാണ് ജില്ലയിൽ രോഗമുക്തരായിട്ടുള്ളത്. ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 45 വയസ്സുള്ള രായമംഗലം സ്വദേശി, ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച 32 വയസ്സുള്ള എറണാകുളം സ്വദേശി, ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച 48 വയസ്സുള്ള കൊല്ലം സ്വദേശി, ജൂലൈ 5 ന് രോഗംരോഗം സ്ഥിരീകരിച്ച 30 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച 47 വയസ്സുള്ള തേവര സ്വദേശി എന്നിവർ രോഗമുക്തി നേടി.

ഇന്ന് 774 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1331 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 14257 ആണ്. ഇതിൽ 12335 പേർ വീടുകളിലും, 365 പേർ കോവിഡ് കെയർ സെന്ററുകളിലും 1557 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 83 പേരെയാണ് പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടുള്ളത്. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 26 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 565 ആണ്.

ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 638 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 228 പേരും അങ്കമാലി അഡല്ക്സിൽ 263 പേരും, സിയാൽ എഫ് എൽ. സി. റ്റി. സി യിൽ 126 പേരും, രാജഗിരി എഫ് എൽ റ്റി സി 11 പേരും, ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 8 പേരും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ 421 ഭാഗമായി സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 509 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 2312 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+