എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 119 പേർക്ക് കൊവിഡ്: 112 പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ

Google Oneindia Malayalam News

കൊച്ചി: ജില്ലയിൽ ഇന്ന് 119 പേർക്ക് രോഗം സ്ഥിരീകരിച്ചു. 112 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 4 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കീഴ്മാട് 8, ഇടപ്പള്ളി 5, എറണാകുളം നോർത്ത് 5, തൃക്കാക്കര 5, വെണ്ണല 5, എറണാകുളം സൗത്ത് 4, പുത്തൻവേലിക്കര 4, ഫോർട്ട് കൊച്ചി 4, ഇലഞ്ഞി 3, എടത്തല 3, കലൂർ 3, കളമശ്ശേരി 3, ചേരാനല്ലൂർ 3, പള്ളിപ്പുറം 3, പാലാരിവട്ടം 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 632 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

കൊല്ലത്ത് 40 മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍, കുടിവെള്ളം മുതല്‍ വിശ്രമസ്ഥലം വരെ ലഭ്യമാകും!!കൊല്ലത്ത് 40 മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍, കുടിവെള്ളം മുതല്‍ വിശ്രമസ്ഥലം വരെ ലഭ്യമാകും!!

മട്ടാഞ്ചേരി 3, മൂവാറ്റുപുഴ 3, ആലങ്ങാട് 2, എളംകുന്നപ്പുഴ 2, കവളങ്ങാട് 2, കോതമംഗലം 2, തൃപ്പൂണിത്തുറ 2, തോപ്പുംപടി 2, മരട് 2, മൂക്കന്നൂർ 2, വെങ്ങോല 2 പേർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അങ്കമാലി, ആലുവ, ആവോലി, എളമക്കര, ഏലൂർ, കടവന്ത്ര, കടുങ്ങല്ലൂർ, കരുമാലൂർ, കാലടി, കുട്ടമ്പുഴ, കുന്നത്തുനാട്, കുമ്പളങ്ങി, കൂത്താട്ടുകുളം, കൂവപ്പടി, കോട്ടപ്പടി, ചെല്ലാനം, ഞാറക്കൽ, തേവര, നായരമ്പലം, നെടുമ്പാശ്ശേരി, നെല്ലിക്കുഴി, നോർത്തുപറവൂർ, പച്ചാളം, പനമ്പള്ളി നഗർ, പള്ളുരുത്തി, പായിപ്ര, പാറക്കടവ്, പൈങ്ങോട്ടൂർ, മഞ്ഞള്ളൂർ, മണീട്, മുളവുകാട്, വടുതല, വാഴക്കുളം, വൈറ്റില എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona13-15892

ഇന്ന് 1200 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3018 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12779 ആണ്. ഇന്ന് 75 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 84 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3353 ആണ്.

Ernakulam
English summary
119 New Coronavirus cases reported from Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X