Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 12 പേർക്ക് കൊറോണ വൈറസ്:15 പേർക്ക് രോഗമുക്തി,സമ്പർക്കം മൂലമുള്ള രോഗവ്യാപനം വർധിക്കുന്നു

കൊച്ചി: എറണാകുളത്ത് ഇന്ന് 12 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 18 ന് ഖത്തർ- കൊച്ചി വിമാനത്തിലെത്തിയ 40 കാരനായ വടുതല സ്വദേശി, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുടെയും ജൂലൈ 5 ന് രോഗം സ്ഥിരീകരിച്ച എടത്തല സ്വദേശിയുടെയും സമ്പർക്കപട്ടികയിലുള്ള 31 കാരിയായ എത്തല സ്വദേശിനി, ജൂലൈ 1 ന് റോഡ് മാർഗം മഹാരാഷ്ട്രയിൽ നിന്നെത്തിയ 37 കാരിയായ ചേന്ദമംഗലം സ്വദേശിനി, ജൂലൈ 2 ന് ബാംഗ്ലൂർ - കൊച്ചി വിമാനത്തിലെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ 30 കാരനായ ഉത്തർപ്രദേശ് സ്വദേശി എന്നിവർക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച 51 കാരനായ തൃക്കാക്കര സ്വദേശിയുടെ അടുത്ത ബന്ധുവായ 16 വയസുള്ള തൃക്കാക്കര സ്വദേശി, ജൂലൈ 6 ന് മുംബൈ -കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 32 കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂലൈ 6 ന് ബാഗ്ലൂർ - കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 29 വയസുള്ള തമിഴ്നാട് സ്വദേശി എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 coran-093-1

Recommended Video

cmsvideo
    പിണറായിയും ശൈലജ ടീച്ചറും സമ്പര്‍ക്ക പട്ടികയില്‍ | Oneindia Malayalam

    ജൂലൈ 6 ന് മുംബൈ- കൊച്ചി വിമാനത്തിലെത്തിയ 35 കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂലൈ 7നു ദില്ലി - കൊച്ചി വിമാനത്തിലെത്തിയ 23 കാരനായ ഹരിയാന സ്വദേശി, ജൂൺ 13 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 34 കാരനായ ഇടപ്പള്ളി സ്വദേശി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലുവ മാർക്കറ്റിലെ തൊഴിലാളിയായ 35 കാരനായ ചൂർണിക്കര സ്വദേശിയുടെ അടുത്ത ബന്ധുവായ 31 വയസുള്ള ചൂർണിക്കര സ്വദേശിനി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം മാർക്കറ്റിൽ ചായക്കട നടത്തുന്ന 41 കാരനായ എറണാകുളം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. മാർക്കറ്റിൽ മുൻപ് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി ഇദ്ദേഹം സമ്പർക്കത്തിൽ വന്നിട്ടുണ്ട്.

    ഇന്നലെ തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ ജില്ലയിൽ ചികിത്സയിലുണ്ട്. ഇന്ന് 15 പേർ രോഗമുക്തി നേടി. ജൂൺ 22ന് രോഗം സ്ഥിരീകരിച്ച 33 കാരനായ ഞാറയ്ക്കൽ സ്വദേശി, ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 24 വയസുള്ള മലയാറ്റൂർ നീലിശ്വരം സ്വദേശി, ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 40 കാരനായ ചിറ്റാറ്റുകര സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള മരട് സ്വദേശിനി, ജൂലായ് 1ന് രോഗം സ്ഥിരീകരിച്ച 56 വയസുള്ള വല്ലാർപാടം സ്വദേശി, ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള ആലങ്ങാട് സ്വദേശി, ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്ര സ്വദേശി എന്നിവരും രോഗമുക്തി നേടിയിട്ടുണ്ട്.

    ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 40 കാരനായ ഗുജറാത്ത് സ്വദേശി, ജൂലായ് 7 ന് രോഗം സ്ഥിരീകരിച്ച 43 ആരക്കുഴ സ്വദേശി, ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച 58 വയസുള്ള ചെല്ലാനം സ്വദേശി, ജൂൺ 22 ന് രോഗം സ്ഥിരീകരിച്ച 49, 1, 7 വയസുള്ള തട്ടേക്കാട് സ്വദേശികൾ, ജൂൺ 29ന് രോഗം സ്ഥിരീകരിച്ച 48 കാരനായ കാക്കനാട് സ്വദേശിനി, ജൂൺ 16ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള ആലുവ സ്വദേശിയും രോഗ മുക്തി നേടി.

    ഇന്ന് 681 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 474 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13586 ആണ്. ഇതിൽ 11707 പേർ വീടുകളിലും, 516 പേർ കോവിഡ് കെയർ സെന്ററുകളിലും 1363 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

    ഇന്ന് 35 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 28 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 290 ആണ്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 213 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 90 പേരും അങ്കമാലി അഡല്ക്സിൽ 119 പേരും ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും റൂട്ടീൻ പരിശോധനയുടെ ഭാഗമായി 300 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 281 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 12 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+