Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം ജില്ലയില്‍ ഇന്ന് 129 പേര്‍ക്ക് കോവിഡ്; 63 പേര്‍ക്ക് രോഗ മുക്തി

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5 പേര്‍ വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ചവരാണ്.
ദില്ലിയില്‍നിന്നും എത്തിയ അങ്കമാലി സ്വദേശി(41), ആന്ധ്രാപ്രേദേശില്‍ നിന്ന് എത്തിയ പിറവം സ്വദേശി(41), മാലിദ്വീപില്‍ നിന്നെത്തിയ തമിഴ്‌നാട് ഈറോഡ് സ്വദേശി (34), ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ നെട്ടൂര്‍ സ്വദേശി(38), ജമ്മു കാശ്മീരില്‍ നിന്നെത്തിയ ആമ്പല്ലൂര്‍ സ്വദേശി (29) എന്നിവരാണ് വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് ജില്ലയില്‍ 63 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 59 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 4 പേരും ഇതില്‍ ഉള്‍പ്പെടുന്നു.822 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

corona

നിരീക്ഷണ കാലയളവ് അവസാനിച്ച 526 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13906 ആണ്. ഇതില്‍ 11946 പേര്‍ വീടുകളിലും, 172 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1788 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1441 ആണ്.

ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1128 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1127 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1507 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1041 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

എറണാകുളം ജില്ലയില്‍ പ്രതിദിനം കൊവിഡ് കേസുകള്‍ ഉയരുകയാണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+