എറണാകുളത്ത് 13 പേർക്ക് കൊറോണ വൈറസ്: നാല് പേർ ആലുവ സ്വദേശികൾ, കുടുതൽ പേർ വിദേശത്ത് നിന്നെത്തിയവർ!!
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 13 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 11ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 38ഉം 39ഉം 47ഉം 52 ഉം വയസുള്ള ആലുവ സ്വദേശികൾ, 35 വയസുള്ള കുന്നുകര സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതേ വിമാനത്തിലെത്തിയ 40 വയസുള്ള ആയവന സ്വദേശി, അദ്ദേഹത്തിന്റെ 4 ഉം 6 ഉം വയസ് പ്രായമുള്ള കുട്ടികൾ എന്നിവർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മെയ് 29 ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 26 വയസുള്ള എളമക്കര സ്വദേശി, ജൂൺ 5 ന് ദോഹ-കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള കുന്നത്തുനാട് സ്വദേശി, ജൂൺ 4 ന് അബുദാബി-തിരുവനന്തപുരം വിമാനത്തിലെത്തിയ 53 വയസുള്ള എടക്കാട്ടുവയൽ സ്വദേശിനി എന്നിവർക്കും രോഗം സ്ഥിരീകരിച്ചത്. മെയ് 31 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 34കാരനായ തൃക്കാക്കര സ്വദേശിനി, മെയ് 26 ന് കുവൈറ്റ്-കരിപ്പൂർ വിമാനത്തിലെത്തിയ 34 വയസുള്ള ലക്ഷദ്വീപ് സ്വദേശി എന്നിവർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

മെയ് 29 ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള കാക്കനാട് സ്വദേശിനി രോഗമുക്തി നേടി. ഇന്ന് 792 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 450 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11995 ആണ്. ഇതിൽ 10283 പേർ വീടുകളിലും, 505 പേർ കൊവിഡ് കെയർ സെന്ററുകളിലും, 1207 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ് കഴിയുന്നത്.
ഇന്ന് 14 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 16 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 120 ആണ്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 95 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 90 പേരും, ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 5 പേരുമാണ് ചികിത്സയിലുള്ളത്.
ഇന്ന് ജില്ലയിൽ നിന്നും 78 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇന്ന് 140 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 13 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 243 ഫലങ്ങളാണ് ലഭിക്കാനുള്ളത്.












Click it and Unblock the Notifications