എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 13 പേർക്ക് കൊറോണ വൈറസ്: കോട്ടയം സ്വദേശിയും ജില്ലയിൽ ചികിത്സയിൽ!!

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത് കൂടാതെ കോട്ടയം സ്വദേശിയായ ഒരാളും ഇന്ന് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജൂൺ 11 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 41 വയസ്സുള്ള പള്ളുരുത്തി സ്വദേശി, ജൂൺ 14 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 37, 35 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശികൾ, ജൂൺ 12 ന് കുവൈറ്റ്- കരിപ്പൂർ വിമാനത്തിലെത്തിയ 32 വയസ്സുള്ള വരാപ്പുഴ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ പാലക്കാട്; രോഗം സ്ഥിരീകരിച്ചത് 27 പേർക്ക് സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ പാലക്കാട്; രോഗം സ്ഥിരീകരിച്ചത് 27 പേർക്ക്

ജൂൺ 16ന് ദില്ലി- കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള പുത്തൻവേലിക്കര സ്വദേശി, ജൂൺ 12 ന് കുവൈറ്റ്- തിരുവനന്തപുരം വിമാനത്തിലെത്തിയ 27 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശി, ജൂൺ 12ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള അശമന്നൂർ സ്വദേശി , ജൂൺ 13 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള ചെങ്ങമനാട് സ്വദേശി, ജുൺ 18 ന് നൈജീരിയ- തിരുവനന്തപുരം വിമാനത്തിലെത്തിയ 37 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശിയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

587016

Recommended Video

cmsvideo
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം | Oneindia Malayalam

ജൂൺ 20 ന് മുംബൈ- കൊച്ചി വിമാനത്തിലെത്തിയ 31 വയസ്സുള്ള സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂൺ 15 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 35 വയസ്സുള്ള എടത്തല സ്വദേശി, മലയാറ്റൂർ സ്വദേശിയായ 53 വയസ്സുള്ള വ്യക്തിക്കും, ഇദ്ദേഹത്തിന്റെ ഭാര്യയായ 50 വയസ്സുള്ള ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ജൂൺ 21 ലെ ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 52 വയസ്സുള്ള കോട്ടയം സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്.

ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഇതുവരെ 106 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞ വ്യക്തിയുമായി ഇദ്ദേഹം സമ്പർക്കത്തിൽ വന്നിട്ടുണ്ട്. ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന് ജില്ലയിൽ 6 പേർ രോഗമുക്തി നേടി. ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള ലക്ഷദ്വീപ് സ്വദേശി, ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള പുത്തൻവേലിക്കര സ്വദേശിനി, ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച 23 ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂൺ 10 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള മൂവാറ്റുപുഴ സ്വദേശി, ജൂൺ 15 ന് രോഗം സ്ഥിരീകരിച്ച 43 വയസുള്ള ആലപ്പുഴ സ്വദേശിനി, ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള കുന്നത്തുനാട് സ്വദേശി എന്നിവരും രോഗമുക്തി നേടി.

ഇന്ന് 797 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 581 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12921 ആണ്. ഇതിൽ 11051 പേർ വീടുകളിലും, 388 പേർ കോവിഡ് കെയർ സെന്ററുകളിലും 1482 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 26 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 18 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 181 ആണ്.

ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 135 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 130 ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 4 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും 194 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 86 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 13 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 297 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Ernakulam
English summary
13 Coronavirus cases reported from Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X