Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ഇന്നും പത്തിലധികം പേർക്ക് കൊവിഡ്: 13 പുതിയ രോഗികൾ, ബന്ധുക്കളായ രണ്ട് പേർക്കും രോഗം!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈ 1 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 41 കാരനായ ഗുജറാത്ത് സ്വദേശി, ഹൈദരാബാദ്- കൊച്ചി വിമാനത്തിലെത്തിയ 49 കാരനായ നോർത്ത് പറവൂർ സ്വദേശിനി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചത്.

ജൂൺ 30 ന് സൗദി- കൊച്ചി വിമാനത്തിലെത്തിയ 52 കാരനായ തമ്മനം സ്വദേശി, ജൂൺ 30 ന് ദമാം- കൊച്ചി വിമാനത്തിലെത്തിയ 58 കാരനായ ചെല്ലാനം സ്വദേശി, ജൂൺ 30 ന് ദോഹ- കൊച്ചി വിമാനത്തിലെത്തിയ 54 വയസ്സുള്ള കീഴ്മാട് സ്വദേശിയും, അതേ വിമാനത്തിലെത്തിയ 51 കാരനായ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധു എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona-virus121212-

ജൂൺ 12 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 40 കാരനായ കാലടി സ്വദേശി, കൂടാതെ 54 കാരനായ വെണ്ണല സ്വദേശി, 52 കാരനായ കടവന്ത്ര സ്വദേശിനി , 35 കാരനായ പാലാരിവട്ടം സ്വദേശി, 51 കാരനായ തൃക്കാക്കര സ്വദേശി, കടുങ്ങല്ലൂർ സ്വദേശി, 29 കാരനായ പറവൂർ സ്വദേശി എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നു. കൂടാതെ ഇന്നലെ തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയായ ഒരാളും ജില്ലയിൽ ചികിത്സയിൽ ഉണ്ട്.

എറണാകുളം മാർക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തിയതിൽ ഫലം ലഭിച്ച 61 എണ്ണവും നെഗറ്റീവ് ആണ്. ഇന്ന് 7 പേർ രോഗമുക്തി നേടി. ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച 26 കാരനായ ആലങ്ങാട് സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള അശമന്നൂർ സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 25 കാരനായ നേര്യമംഗലം സ്വദേശി, ജൂൺ 9 ന് രോഗം സ്ഥിരീകരിച്ച 39 കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂൺ 9 ന് രോഗം സ്ഥിരീകരിച്ച 37 കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 52 കാരനായ ആലുവ സ്വദേശിയും രോഗമുക്തി നേടി. ഐഎൻഎച്ച് സഞ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു നാവികനും ഇന്ന് രോഗമുക്തി നേടി.

ഇന്ന് 1023 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 963 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13033 ആണ്. ഇതിൽ 11001 പേർ വീടുകളിലും, 806 പേർ കൊവിഡ് കെയർ സെന്ററുകളിലും 1226 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 46 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 28 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 259 ആണ്.

ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 191 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 69 പേരും അങ്കമാലി അഡല്ക്സിൽ 118 പേരും ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും 342 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 262 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 13 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 407 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+