Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 13 പേർക്ക് കൊവിഡ്: സമ്പർക്കം മൂലം രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 12 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂലൈ 3 ചെന്നൈ- കൊച്ചി വിമാനത്തിലെത്തിയ 36 കാരനായ തമിഴ്നാട് സ്വദേശി, ജൂൺ 27 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 25 കാരനായ എടക്കാട്ടുവയൽ സ്വദേശി, ജൂലൈ 1 ന് ദമാം- കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള അയ്യമ്പുഴ സ്വദേശി, ജൂൺ 17 ന് ദില്ലി- കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള തൃപ്പുണിത്തുറ സ്വദേശി, നെടുമ്പശ്ശേരി വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി കൗണ്ടറിൽ ജോലി നോക്കുന്ന 40 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിനി എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂലൈ 1 ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 30കാരനായ തമിഴ്നാട് സ്വദേശി, ജൂലൈ 3 ന് റോഡ് മാർഗം ചെന്നൈയിൽ നിന്ന് കൊച്ചിയിലെത്തിയ 25 കാരനായഷിപ്പിങ് കമ്പനി ജീവനക്കാരനായ തമിഴ്നാട് സ്വദേശി, ജൂലൈ 1 ന് ഹൈദരാബാദ് കൊച്ചി വിമാനത്തിനെത്തിയ 33 കാരനായ നോർത്ത് പറവൂർ സ്വദേശി, ജൂൺ 19 ന് ദുബായ് -കൊച്ചി വിമാനത്തിലെത്തിയ 48 കാരനായ എളംകുന്നപ്പുഴ സ്വദേശി, ജൂൺ 19 മസ്കറ്റ് - കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള നെട്ടൂർ സ്വദേശി എന്നിവർക്കും ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു.

corona4-1

കൂടാതെ 59 കാരനായ എടത്തല സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു . ഇന്നലെ രോഗം സ്ഥിരീകരിച്ച 51 വയസ്സുള്ള തൃക്കാക്കര സ്വദേശിയുടെ ഉറവിടം കണ്ടെത്താൻ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചത്. രോഗവിവരങ്ങൾ ശേഖരിച്ചതിൽ നിന്നും ഇദേഹത്തിന് നേരത്തെ തന്നെ രോഗലണക്ഷങ്ങൾ ഉണ്ടായിരുന്നു എന്നും ഇന്നലെ രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുമായി ജൂൺ 24 ന് ഇദ്ദേഹം സമ്പർക്കത്തിൽ വന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ 30 വയസുള്ള പള്ളിപ്പുറം സ്വദേശിനിക്കും, ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ചു വരികയാണ്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 51 കാരനായ കടുങ്ങലൂർ സ്വദേശിയുടെ സമ്പർക്ക പട്ടിക തയാറാക്കി വരുന്നു. നിലവിൽ 57 പേരെയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ അടുത്ത സമ്പർക്കം പുലർത്തിയ 5 പേരുടെ സ്രവം പരിശോധനക്കായി അയച്ചു.
ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 29 കാരനായ പറവൂർ സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ നിലവിൽ 14 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കുകയും സ്രവം പരിശോധനക്കായി അയച്ചിട്ടുമുണ്ട്.

ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 52കാരിയായ കടവന്ത്ര സ്വദേശിനിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ നിലവിൽ 13 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ 8 പേരുടെ സ്രവം പരിശോധനക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 51 കാരനായ തൃക്കാക്കര സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ നിലവിൽ 17 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ 2 പേരുടെ സ്രവം പരിശോധനക്കായി അയച്ചു.

ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 54കാരനായ വെണ്ണല സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 14 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരെയും നിരീക്ഷണത്തിലാക്കിയുണ്ട്. ഇതിൽ 6 പേരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 35 വയസ്സുള്ള പാലാരിവട്ടം സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 13 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരെയും നിരീക്ഷണത്തിലാക്കിയുണ്ട്. കൂടാതെ ജൂൺ 30 ന് മസ്കറ്റ് - കൊച്ചി വിമാനത്തിലെത്തിയ 63 വയസുള്ള മലപ്പുറം സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്
ജൂൺ 3 ന് രോഗം ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. എറണാകുളം മാർക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തിയതിൽ ഇതേവരെ ലഭിച്ച ഫലങ്ങളിൽ 127 എണ്ണവും നെഗറ്റീവ് ആണ്.

ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 49 കാരനായ തമ്മനം സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 27 കാരനായ മഞ്ഞപ്ര സ്വദേശി, ജൂൺ 6 ന് രോഗം സ്ഥിരീകരിച്ച 34 കാരനായ കോട്ടയം സ്വദേശി, ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച 37 കാരനായ തമിഴ്നാട് സ്വദേശിനി, ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച 46 കാരനായ മലയിടംതുരുത്ത് സ്വദേശി, ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച 39 കാരനായ പാലക്കാട് സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 49 കാരനായ മരട് സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശി, ജൂൺ 11 ന് രോഗം സ്ഥിരീകരിച്ച 32കാരനായ മഹാരാഷ്ട്ര സ്വദേശിയും ഇന്ന് രോഗമുക്തി നേടി

എറണാകുളം ജില്ലയിൽ ഇന്ന് 897 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 1063 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തുിട്ടുണ്ട്. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12889 ആണ്. ഇതിൽ 10960 പേർ വീടുകളിലും, 765 പേർ കോവിഡ് കെയർ സെന്ററുകളിലും 1164 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 31 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 22 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 268 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+