Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് രോഗികളുടെ എണ്ണം വർധിക്കുന്നു: 13 പേർക്ക് കൊറോണ വൈറസ്, രോഗം പുറത്തുനിന്നെത്തിയവർക്ക്

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 13 പേർക്ക് കൂടി കൊറോണ വൈറശ് സ്ഥിരീകരിച്ചു. ജൂൺ 13 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 23 വയസുകാരനായ തമിഴ്നാട് സ്വദേശി, ഖത്തർ- കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള ചേന്ദമംഗലം സ്വദേശി, ജൂൺ 12 നു മുംബൈ- കൊച്ചി വിമാനത്തിലെത്തിയ 26കാരനായ മഹാരാഷ്ട്ര സ്വദേശി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചത്. 25 കാരനായ മഹാരാഷ്ട്ര സ്വദേശി, 31 വയസ്സുള്ള രാജസ്ഥാൻ സ്വദേശി ഇദ്ദേഹം ഐ എൻ എച്ച് എസ് സഞ്ജീവനിയിലാണ് ചികിത്സയിലുള്ളത്.

ജൂൺ 2 ന് ദില്ലി-കൊച്ചി വിമാനത്തിലെത്തിയ 36 വയസ്സുള്ള ഉദയംപേരൂർ സ്വദേശിനി, മെയ് 31 ലെ നൈജീരിയ- കൊച്ചി വിമാനത്തിലെത്തിയ 49 കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂൺ 5 ന് ഖത്തർ- കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സ് രാമമംഗലം സ്വദേശി, ജൂൺ 4 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള പുത്തൻവേലിക്കര സ്വദേശി, അതേ വിമാനത്തിലെത്തിയ 31കാരനായ ഏലൂർ സ്വദേശി, 52 വയസ്സുള്ള ചേരാനെല്ലൂർ സ്വദേശി, ജൂൺ 12 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 43 കാരനായ ആലപ്പുഴ സ്വദേശിനി, ജൂൺ 4 ന് ദുബായ് - കൊച്ചി വിമാനത്തിലെത്തിയ 25 കാരനായ കടവൂർ സ്വദേശി എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coronavaccine-display-1

കൂടാതെ ജൂൺ 12 നു കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 49 വയസ്സുള്ള കൊല്ലം സ്വദേശി, ജൂൺ 13 ന് കുവൈറ്റ് കൊച്ചി 53 വയസ്സുള്ള കൊല്ലം സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്. മെയ് 29 ന് രോഗം സ്ഥിരീകരിച്ച 63 വയസുള്ള വടവുകോട് സ്വദേശി, ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച 46 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിനി എന്നിവർ രോഗമുക്തി നേടി.

ഇന്ന് 846 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 878 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11637 ആണ്. ഇതിൽ 9834 പേർ വീടുകളിലും, 603 പേർ കോവിഡ് കെയർ സെന്ററുകളിലും, 1200 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 11 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 13 പേർ ഇന്ന് ആശുപത്രി വിട്ടിട്ടുണ്ട്. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 122 ആണ്.

ജില്ലയിലെ ആശുപത്രികളിൽ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 83 ആയിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 78 പേരും, ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 5 പേരുമാണ് ചികിത്സയിലുള്ളത്. ഇന്ന് ജില്ലയിൽ നിന്നും 114 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇന്ന് 157 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 13 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 305 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+