എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് കൊവിഡ് വ്യാപനം തുടരുന്നു; ഇന്ന് 130 പേര്‍ക്ക് കൊവിഡ്

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് കൊവിഡ് വ്യാപനം തുടരുന്നു. ഇന്ന് 130 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 5 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയത് ഒഴികെ മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കൂവപ്പടി സ്വദേശി(22),കര്‍ണാടകത്തില്‍ നിന്നെത്തിയ സി .ഐ .എസ് .എഫ് ഉദ്യോഗസ്ഥന്‍ (38), ചേരാനെല്ലൂര്‍ സ്വദേശിനി(31), നിലവില്‍ എളംകുന്നപുഴയില്‍ താമസിക്കുന്ന തമിഴ് നാട് സ്വദേശി(20)ചെല്ലാനം സ്വദേശി(29) എന്നിവരാണ് പുറത്ത് നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ജില്ലയില്‍ ഇന്ന് 184 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. അതില്‍ 177 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ് 5 പേര്‍ മറ്റുജില്ലക്കാരനുമാണ്.ഇന്ന് 1256 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1080 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 18987 ആണ്. ഇതില്‍ 16572 പേര്‍ വീടുകളിലും 103 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2312 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

corona

ഇന്ന് 208 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 165 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2437 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 711 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 796 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 865 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 882 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1658 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കേരളത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകം നടത്തിയ പാർട്ടി ഏത്? കൊല്ലപ്പെട്ടത് ഏത് പാര്‍ട്ടിക്കാർ?കേരളത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകം നടത്തിയ പാർട്ടി ഏത്? കൊല്ലപ്പെട്ടത് ഏത് പാര്‍ട്ടിക്കാർ?

Ernakulam
English summary
130 and more coronavirus confirmed cases reported in ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X