എറണാകുളത്ത് 132 പേർക്ക് കൊവിഡ്: 22 പേരും നാവിക സേനാ ഉദ്യോഗസ്ഥർ, 23 പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 132 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ പിണ്ടിമന സ്വദേശി(50), മുംബൈയിൽ നിന്നെത്തിയ കോട്ടപ്പടി സ്വദേശി(31), തമിഴ്നാട് സ്വദേശികൾ- 21 എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 22 പേർ നാവികസേനാ ഉദ്യോഗസ്ഥരും. ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. ഇടുക്കി ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരിച്ച ഓരോരുത്തർ നിലവിൽ എറണാകുളം ജില്ലയിലാണ് ചികിത്സയിലുള്ളത്. ഇന്ന് 66 പേർ രോഗ മുക്തി നേടി. ഇതിൽ എറണാകുളം ജില്ലക്കാരായ 63 പേരും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരാളും, 2 പേർ മറ്റ് ജില്ലക്കാരുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 23 പേർ ഇതര സംസ്ഥാനത്ത് നിന്ന് ജില്ലയിൽ തിരിച്ചെത്തിയവരാണ്.
ഇന്ന് 494 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 666 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11313 ആണ്. ഇതിൽ 9509 പേർ വീടുകളിലും, 168 പേർ കോവിഡ് കെയർ സെന്ററുകളിലും 1636 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 69 പേരെ പുതുതായി ആശുപത്രിയിൽ/എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 117 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 863 ആണ്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 765 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 637 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1155 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
Recommended Video

ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1868 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ജില്ലയിലെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും, തുറവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും ഡോക്ടർമാർ, നഴ്സ്മാർ മറ്റ് ജീവനക്കാർക്കും, കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പരിശീലനം നടത്തി.












Click it and Unblock the Notifications