Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് രോഗവ്യാപനത്തിന് ശമനം: 132 പേർക്ക് കൊവിഡ്, 122 പേർക്കും സമ്പർക്ക ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 132 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 122 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എട്ട് പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാമ്പാകുട 10, കോട്ടുവള്ളി 7, തൃപ്പൂണിത്തുറ 7, എടത്തല 6, ചിറ്റാറ്റുകര 6, തൃക്കാക്കര 5, നെടുമ്പാശ്ശേരി 4, ആലങ്ങാട് 3, ആലുവ 3, കടവന്ത്ര 3, ചെങ്ങമനാട് 3, ചേന്ദമംഗലം 3, മുളന്തുരുത്തി 3, വെങ്ങോല 3, ശ്രീമൂലനഗരം 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആമ്പല്ലൂർ, എറണാകുളം സൗത്ത്, കരുമാലൂർ, കലൂർ, കളമശ്ശേരി, കീഴ്മാട്, കുമ്പളം, കുഴിപ്പള്ളി, ചോറ്റാനിക്കര, ഞാറക്കൽ, പനമ്പള്ളി നഗർ, പള്ളിപ്പുറം, പള്ളുരുത്തി, പാറക്കടവ്, പിറവം, പൂണിത്തുറ, പെരുമ്പാവൂർ, ഫോർട്ട് കൊച്ചി, വാഴക്കുളം, വെണ്ണല, അങ്കമാലി, ആവോലി, ഇടപ്പള്ളി, എളംകുന്നപ്പുഴ, എളമക്കര, ഏലൂർ, ഏഴിക്കര, കരുവേലിപ്പടി, കറുകുറ്റി, കീരംപാറ, ചൂർണ്ണിക്കര, തോപ്പുംപടി, പായിപ്ര, പാലാരിവട്ടം, പുത്തൻവേലിക്കര, മരട്, മലയാറ്റൂർ നീലീശ്വരം, മുണ്ടംവേലി, മൂവാറ്റുപുഴ, വടവുകോട്, വാളകം, വൈറ്റില എന്നിവിടങ്ങളിൽ മൂന്നിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

corona13-158925

അതേ സമയം ഇന്ന് 425 പേർ രോഗ മുക്തി നേടിയിട്ടുണ്ട്. ഇന്ന് 1777 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1906 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 14513 ആണ്. ഇന്ന് 51 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+