എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 14 പേർക്ക് കൊറോണ വൈറസ് ബാധ: ഒരു കൂടുംബത്തിലെ മൂന്ന് പേർക്ക് രോഗം

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 14 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 12ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 55കാരനായ വൈറ്റില സ്വദേശി, ജൂൺ 13ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 29കാരനായ കൂനമ്മാവ് സ്വദേശി, ജൂൺ 19 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 50 കാരനായ പള്ളുരുത്തി സ്വദേശി, ജൂൺ 14ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 41 കാരനായ ചുള്ളിക്കൽ സ്വദേശി എന്നിവർക്ക് ശനിയാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കാസർഗോഡ് ഇന്ന് 5 പേർക്ക് രോഗമുക്തി; രോഗം സ്ഥിരീകരിച്ചത് 11 പേർക്ക് കാസർഗോഡ് ഇന്ന് 5 പേർക്ക് രോഗമുക്തി; രോഗം സ്ഥിരീകരിച്ചത് 11 പേർക്ക്

ജൂൺ 13ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 25കാരനായ ഇടപ്പള്ളി സ്വദേശി, ജൂൺ 13ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 52കാരനായ കളമശ്ശേരി സ്വദേശി, ജൂൺ 18ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 കാരനായ കുട്ടമ്പുഴ സ്വദേശി, ജൂൺ 22 ന് കുവൈറ്റ് - കോഴിക്കോട് വിമാനത്തിലെത്തിയ 34കാരനായ പാറക്കടവ് സ്വദേശി, ജൂൺ 16ന് സെക്കന്ദരാബാദിൽ നിന്ന് റോഡ് മാർഗം എത്തിയ 48 കാരനായ കോതമംഗലം സ്വദേശി, ജൂൺ 24 ന് മംഗള എക്സ്പ്രസിൽ ദില്ലിയിൽ നിന്ന് കൊച്ചിയിലെത്തിയ 56 കാരനായ റെയിൽവേ ജീവനക്കാരനായ തമിഴ്നാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

 corona15-1

ഇന്നലെ രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിയായ 14 വയസുള്ള കുട്ടിയുടെ കുടുംബത്തിലെ 41, 16, 7 എന്നീ പ്രായക്രമത്തിലുള്ള 3 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഈ കുടുംബാംഗങ്ങളുടെ സ്രവ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെയും 3 കുടുംബാംഗങ്ങളുടെയും ഫലം പോസിറ്റീവ് ആയത്.

കൂടാതെ എറണാകുളത്ത് ഒരു സ്വകാര്യ വ്യാപാര സ്ഥാപനത്തിൽ ഡ്രൈവർ ആയി ജോലി നോക്കുന്ന 20 വയസുള്ള തൃശ്ശൂർ ചേലക്കര സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച 40 കാരനായ കൊല്ലം സ്വദേശി ഇന്ന് രോഗമുക്തി നേടി.

ഇന്ന് 959 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 861 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13357 ആണ്. ഇതിൽ 11647 പേർ വീടുകളിലും, 554 പേർ കോവിഡ് കെയർ സെന്ററുകളിലും 1156 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 12 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 3 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 216 ആണ്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 168 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 164 ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും 200 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 247 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 14 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 335 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരില്‍ 22 പേര്‍ക്ക് കൊറോണ; 6 പേര്‍ക്ക് ഭേദമായി, സമ്പര്‍ക്കത്തിലൂടെയും രോഗംതൃശൂരില്‍ 22 പേര്‍ക്ക് കൊറോണ; 6 പേര്‍ക്ക് ഭേദമായി, സമ്പര്‍ക്കത്തിലൂടെയും രോഗം

Ernakulam
English summary
14 Coronavirus cases reported from Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X