എറണാകുളത്ത് 14 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: ജില്ലയിൽ 952 പേർക്ക് രോഗം, 404 പേർക്ക് രോഗമുക്തി!!
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 952 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 10 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് നിന്നെത്തിയവരാണ്. 819 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 109 പേരുടെ രോഗത്തിന്റെ ഉറവിടം അറിയില്ല. 14 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 404 പേർ രോഗ മുക്തി നേടി. ഇതിൽ 400 പേർ എറണാകുളം ജില്ലക്കാരും 4 പേർ മറ്റ് ജില്ലക്കാരുമാണ്.
ഇന്ന് 1762 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1320 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26653 ആണ്. ഇതിൽ 24814 പേർ വീടുകളിലും 153 പേർ കോവിഡ് കെയർ സെന്ററുകളിലും 1686 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 258 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 266 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9511 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ).

കളമശ്ശേരി മെഡിക്കൽ കോളേജ്- 242, പി വി എസ് - 35, സഞ്ജീവനി - 107, സ്വകാര്യ ആശുപത്രികൾ - 833, എഫ് എൽ റ്റി സികൾ - 1638, വീടുകൾ - 6656, ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10489 ആണ്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1379 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1560 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1257 ഫലങ്ങളാണ് ലഭിക്കാനുള്ളത്.












Click it and Unblock the Notifications