എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 14 പേർക്ക് കൊറോണ വൈറസ്: 13 പേർക്ക് രോഗമുക്തി, ജില്ലയിൽ സ്ഥിതി ഗുരുതരം!!

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് ജില്ലയിൽ ഇന്ന് 16 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈ 1 ന് ബെംഗളൂരു- കൊച്ചി വിമാനത്തിലെത്തിയ 46 വയസ്സുള്ള പുത്തൻവേലിക്കര സ്വദേശി, ജൂലൈ 5 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 45 കാരനായ സ്വകാര്യ ഷിപ്പിങ് കമ്പനി ഉദ്യോഗസ്ഥനായ മഹാരാഷ്ട്ര സ്വദേശി, ജൂൺ 18 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ ഒരേ കുടുംബത്തിൽപ്പെട്ട 17 , 48 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനികൾ, ജൂൺ 19 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 24 കാരനായ കുന്നത്തുനാട് സ്വദേശിനി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറത്ത് മൂന്ന് കുട്ടികളടക്കം 46 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കം വഴി 7 പേര്‍ക്ക് രോഗംമലപ്പുറത്ത് മൂന്ന് കുട്ടികളടക്കം 46 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കം വഴി 7 പേര്‍ക്ക് രോഗം

ജൂൺ 22 ന് ചെന്നൈ- കൊച്ചി വിമാനത്തിലെത്തിയ 26 കാരനായ ബീഹാർ സ്വദേശിനി, ജൂലൈ 6 ന് റായ്പൂർ കൊച്ചി വിമാനത്തിലെത്തിയ 34 കാരനായ ഛത്തീസ്ഗഡ്ഡ് സ്വദേശി, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച മുളവുകാട് സ്വദേശിനിയുടെ അടുത്ത ബന്ധുവായ 49 കാരനായ മുളവുകാട് സ്വദേശി, ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ യുടെ സമ്പർക്ക പട്ടികയിലുള്ള 50 കാരനായ ചെല്ലാനം സ്വദേശിയും, 33, 90 വയസ്സുള്ള അടുത്ത ബന്ധുക്കളും രോഗം സ്ഥിരീകരിച്ച 16 പേരിൽ ഉൾപ്പെടുന്നത്.

 coronavirus19

ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെയും, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച തേവര സ്വദേശിയുടെയും, സമ്പർക്ക പട്ടികയിലുള്ള 43 കാരനായ മരട് സ്വദേശിയും , ഇദ്ദേഹത്തിന്റെ 38,72 വയസ്സുള്ള കുടുംബാംഗങ്ങൾ, 59 വയസ്സുള്ള ആലുവ പമ്പ് ജംഗ്ഷനടുത്ത് കച്ചവടം നടത്തുന്ന എടത്തല സ്വദേശി, ആലുവ റെയിൽവെ സ്റ്റേഷന് സമീപം ചായക്കടയും, സ്റ്റേഷനറി കച്ചവടവും നടത്തുന്ന 64 വയസ്സുള്ള കടുങ്ങല്ലൂർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ മകൻ ജൂൺ 14 ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയിരുന്നു. തുടർന്ന് മകനും, പിതാവിനും രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പിതാവിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ ഒരു വാണിജ്യ സ്ഥാപനത്തിന് സമീപമാണ് ഇദ്ദേഹം കച്ചവടം നടത്തുന്നത്.

ഇന്ന് 13 പേർ രോഗമുക്തി നേടി. ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 16 കാരനായ പാറക്കടവ് സ്വദേശിനി, 29 വയസുള്ള കുട്ടമ്പുഴ സ്വദേശി, ജൂൺ 22ന് രോഗം സ്ഥിരീകരിച്ച 53 കാരനായ കോടനാട് സ്വദേശി, ജൂൺ 16ന് രോഗം സ്ഥിരീകരിച്ച 39 കാരനായ ആലുവ സ്വദേശി, ജൂൺ 28 ന് രോഗം സ്ഥിരീകരിച്ച 48 കാരനായ മട്ടാഞ്ചേരി സ്വദേശി, 36 വയസുള്ള ചൂർണിക്കര സ്വദേശി, 29 കാരനായ ഫോർട്ട് കൊച്ചി സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള വരാപ്പുഴ സ്വദേശി, 31 കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂൺ 13ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള കണ്ണൂർ സ്വദേശി, ജൂൺ 15ന് രോഗം സ്ഥിരീകരിച്ച 26 കാരനായ മഹാരാഷ്ട്ര സ്വദേശി, 23 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 22ന് രോഗം സ്ഥിരീകരിച്ച 44 കാരനായ പിണ്ടിമന സ്വദേശി എന്നിവർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് 905 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1219 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13351 ആണ്. ഇതിൽ 11333 പേർ വീടുകളിലും, 561 പേർ കോവിഡ് കെയർ സെന്ററുകളിലും 1457 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 34 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 23 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 283 ആണ്.

ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 215 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 99 പേരും അങ്കമാലി അഡല്ക്സിൽ 112 പേരും ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും റൂട്ടീൻ പരിശോധനയുടെ ഭാഗമായി 322 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 254 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 16 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 480 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Ernakulam
English summary
14 New Coronavrus cases reported in Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X